ക്രിക്കറ്റ് സ്റ്റിക്കറുകളുമായി വാട്സ്ആപ്പ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ പ്രയോജനപ്പെടും
ഐ.പി.എല്‍, ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകള്‍ മുന്‍നിര്‍ത്തി വാട്‌സ്ആപ്പില്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഐ.ഒഎസുകാര്‍ക്ക് ഈ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ലഭിക്കണമെങ്കില്‍ അല്‍പ്പം കൂടി കാത്തിരിക്കണം. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ ഇമോഷനുകളും സ്റ്റിക്കറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌മൈലി ബട്ടന്‍ തെരഞ്ഞെടുത്ത ശേഷം ഇമോജി തെരഞ്ഞെടുക്കുക. വലത് ഭാഗത്ത് മുകളില്‍ കാണുന്ന പ്ലസ് ബട്ടന്‍ ടച്ച് ചെയ്താല്‍ പുതിയ സ്റ്റിക്കറുകള്‍ കാണാം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ പ്രയോജനപ്പെടും.
ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ 2.19.115ലാണ് ഈ സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.