പോപ് അപ് സെല്‍ഫി ക്യാമറയുമായി റെഡ്മിയും എത്തുന്നു
ഡിസ്‌പ്ലെക്ക് കൂടുതല്‍ സ്‌പേസ് നല്‍കി വിവോ, ഓപ്പോ എന്നീ കമ്പനികള്‍ പരീക്ഷിച്ച പോപ് അപ് സെല്‍ഫി ക്യാമറയായിരിക്കും ഈ ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
2019ല്‍ റെഡ്മി ഫോണുകള്‍ തരംഗം സൃഷ്ടിക്കുകയാണ്. ആവശ്യക്കാര്‍ ഏറെയുള്ള റെഡ്മി നോട്ട് 7 പ്രോ, നോട്ട് 7 എന്നീ മോഡലുകള്‍ക്ക് ശേഷം റെഡ്മിയില്‍ നിന്ന് പുതിയൊരു മോഡല്‍ അടുത്ത് തന്നെ എത്തുന്നു. റെഡ്മി x എന്നായിരിക്കും പേര്.
ഡിസ്‌പ്ലെക്ക് കൂടുതല്‍ സ്‌പേസ് നല്‍കി വിവോ, ഓപ്പോ എന്നീ കമ്പനികള്‍ പരീക്ഷിച്ച പോപ് അപ് സെല്‍ഫി ക്യാമറയായിരിക്കും ഈ ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. നോച്ചിലെ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് പോപ് അപ് സെല്‍ഫി ക്യാമറകളുമായാണ് ഇപ്പോള്‍ കമ്പനികള്‍ എത്തുന്നത്. മറ്റൊന്ന് ഇതില്‍ ഉപയോഗിക്കുന്ന പ്രൊസസറാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ വിശ്വസിക്കുകയാണെങ്കില്‍ സ്‌നാപ്ട്രാഗന്‍ 855 ആയിരിക്കും പ്രൊസസര്‍.
8ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമായിരിക്കും അടിസ്ഥാന വാരിയന്റ്. 4,000 എം.എ.എച്ച് ബാറ്ററിയുണ്ടാകുമെന്നും പറയപ്പെടുന്നു. പോകോ എഫ്2 എന്ന മോഡലിനോടൊപ്പമായിരിക്കും ഈ മോഡലും പുറത്തിറക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. 48 മെഗാപിക്‌സലിന്റേതുള്‍പ്പെ ടെ ട്രിപ്പിള്‍ ക്യാമറ സെറ്റ് അപ് തന്നെയായിരിക്കും മോഡലിന്. 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും പ്രതീക്ഷിക്കാം.