റിയല്‍മി എക്‌സ് ഇന്ത്യയിലേക്ക്
48 മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറ എന്ന പ്രത്യേകതയുള്ള റിയല്‍മി എക്‌സ് ഇന്ത്യന്‍ വിപണിയിലേക്ക്
48 മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറ എന്ന പ്രത്യേകതയുള്ള റിയല്‍മി എക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സൂചന. ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ ഫോണിന് ലഭിച്ചുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാങ്കേതിക സൈറ്റുകള്‍ ഫോണിന്റെ ഇന്ത്യന്‍ വരവ് ഉറപ്പിക്കുന്നത്. ചൈനയില്‍ ഈ മാസം പകുതിയോടെ അവതരിപ്പിക്കുന്ന ഫോണില്‍ പോപ്പപ് സെല്‍ഫി ക്യാമറ, ഇന്‍ ഡിസ്‌പ്ലെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നീ സവിശേഷതകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്നാപ്ഡ്രാഗണ്‍ 730 എസ്.ഒ.സി പ്രോസസറായിരിക്കും ഫോണിലുണ്ടാവുകയെന്ന് ചൂണ്ടിക്കാട്ടുന്നു. വി.ഒ.ഒ.സി ഫാസ്റ്റ് ചാര്‍ജിങ് പിന്തുണക്കുന്നതായിരിക്കും ഫോണ്‍. ക്യാമറയുടെ കാര്യത്തില്‍ 48 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ തന്നെ പിന്‍ഭാഗത്തുണ്ടാകുമെന്നാണ് സൂചന. ഒപ്പം അഞ്ച് മെഗാ പിക്‌സലിന്റെ രണ്ടാം ക്യാമറയും ഉണ്ടാകും.
നിലവില്‍ മൂന്ന് വ്യത്യസ്ത പതിപ്പുകളായിട്ടാണ് ഫോണ്‍ ആദ്യം ചൈനീസ് വിപണിയില്‍ എത്തുന്നത്. ആറ് ജി.ബി. റാം 64 ജി.ബി. സംഭരണശേഷി, ആറ് ജി.ബി. റാം 128 ജി.ബി. സംഭരണശേഷി, എട്ട് ജി.ബി. റാം 128 ജി.ബി. ഓണ്‍ബോര്‍ഡ് മെമ്മറി എന്നിങ്ങനെയുള്ള പതിപ്പുകളാകുമത് എന്നും സാങ്കേതിക സൈറ്റുകള്‍ സൂചിപ്പിക്കുന്നു.