ആപ്പില്‍ കുരുങ്ങി ആപ്പിള്‍
ആപ്പ് ഡെവലപ്പേഴ്സാണ് വില നിശ്ചയിക്കുന്നത്, ഞങ്ങള്‍ ഇടനിലക്കാര്‍ മാത്രമെന്ന് ആപ്പിള്‍.
ആപ്പിളിനെതിരെ പുതിയ കേസുമായി ഉപഭോക്താക്കള്‍. ആപ്പ് സ്റ്റോറിലെ വില തട്ടിപ്പിനെക്കുറിച്ച് യു.എസിലെ ഒരു കൂട്ടം ഉപഭോക്താക്കളാണ് കോടതിയെ സമീപിച്ചത്.
ഐ ഫോണ്‍ ആപ്ലിക്കേഷന്‍ വാങ്ങാന്‍ ബദല്‍ സംവിധാനമില്ല എന്നാണ് ഉപഭോക്താക്കള്‍ വാദിക്കുന്നത്. ആപ്പിള്‍ ഒരേ ഇടപാടിലും 30 ശതമാനം കമ്മീഷന്‍ ഈടാക്കുന്നത് അമിതമായി വില ഈടാക്കുന്നതിന് തുല്യമാണ്. ആപ്പിള്‍ ആന്റി-ട്രസ്റ്റ് നിയമങ്ങള്‍ ലംഘിക്കുന്നു എന്നാണ് പരാതിക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ആപ്പ് ഡെവലപ്പേഴിസിന് ഇടയില്‍ തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണ്, ആപ്ലിക്കേഷനുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല, ആപ്പ് ഡെവലപ്പര്‍മാര്‍ അവരുടെ വില നിശ്ചയിക്കുന്നു ഞങ്ങള്‍ അത് ശേഖരിക്കുകയും ചെയ്യുന്നു എന്നാണ് ആപ്പിളിന്റെ വാദം. അമേരിക്കയില്‍ ആപ്ലിക്കേഷന്‍ വാങ്ങുന്നതിനും മറ്റുമായി ഉപഭോക്താക്കള്‍ 46.6 ബില്യന്‍ ഡോളര്‍ ചെലവാക്കിയിട്ടുണ്ടെന്നാണ് സ്റ്റാറ്റിക്കല്‍ പോര്‍ട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്ക്.