‘ഫ്ലിപ്കാര്‍ട്ടില്‍ 599 രൂപ, ആമസോണില്‍ 649 രൂപ’; ചാണകകേക്ക് ഓണ്‍ലൈനില്‍ ഹിറ്റ്
ഓണ്‍ലൈന്‍ ഷോപ്പി൦ഗ് സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും 'ചാണക കേക്കിന്റെ’ വില്‍പ്പന തകൃതിയായി നടക്കുകയാണ്. ചാണകം ഉണക്കി കഷണമാക്കി വില്‍പ്പന നടത്തുന്നതിനാണ് 'ചാണക കേക്ക്' എന്ന് ഓണ്‍ലൈന്‍ സൈറ്റുകള്‍ വിളിക്കുന്നത്.
ഫ്‍ളിപ്‍കാര്‍ട്ടില്‍ 599 രൂപ വിലവരുന്ന 'ചാണക കേക്കു'കള്‍ക്ക് 649 രൂപയാണ് ആമസോണ്‍ ഈടാക്കുന്നത്. ഹിന്ദു ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചാണക കേക്ക് എന്ന പേരിലാണ് വില്‍പ്പന.
അലങ്കാരാവശ്യങ്ങള്‍ക്ക് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന 'ചാണക കേക്കു'കള്‍ ഉപഭോക്താക്കള്‍ക്ക് അവരവരുടെ ഉത്തരവാദിത്തത്തില്‍ മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഫ്ലിപ്കാര്‍ട്ട് പറയുന്നു. ഓണ്‍ലൈനില്‍ വില്‍പ്പന തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ വലിയ രീതിയിലുള്ള പ്രചാരമാണ് ചാണക കേക്ക് വില്‍പ്പനക്കുള്ളത്. ഫ്ലിപ്കാര്‍ട്ടില്‍ മുന്ന് സ്റ്റാര്‍ രേഖപ്പെടുത്തി മുന്നേറുമ്പോള്‍ ഒരു പടി കൂടി കടന്ന് നാല് സ്റ്റാര്‍ ആണ് ഇത് വരെ ആമസോണില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. രസകരമായ റിവ്യൂകളാണ് ചാണകകേക്ക് വില്‍പ്പനക്ക് താഴെ നിരവധി പേര്‍ എഴുതിയിരിക്കുന്നത്. റിവ്യൂ വഴി ചാണക വില്‍പ്പന ഓണ്‍ലൈന്‍ സൈറ്റുകളും കടന്ന് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണിപ്പോള്‍.