അമേരിക്ക കരിമ്പട്ടികയിലുള്‍പ്പെടുത്തിയ വാവെയ് കമ്പനിക്ക് പിന്തുണയുമായി ചൈന
ചൈനീസ് കമ്പനികളെ സഹായിക്കാന്‍ രാജ്യം ബാധ്യസ്ഥരാണെന്നും അവകാശങ്ങൾ സംരക്ഷിക്കാന്‍ കമ്പനികള്‍ക്കൊപ്പം നിലകൊള്ളുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം
വാവെയ് കമ്പനിക്ക് പിന്തുണയുമായി ചൈന. ചൈനീസ് കമ്പനികളെ സഹായിക്കാന്‍ രാജ്യം ബാധ്യസ്ഥരാണ്. അവകാശങ്ങൾ സംരക്ഷിക്കാന്‍ കമ്പനികള്‍ക്കൊപ്പം രാജ്യം നിലകൊള്ളുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാവെയ് കമ്പനിയെ കരിമ്പട്ടികയിലുൾപ്പെടുത്തി അമേരിക്ക ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് വാവെയ് കമ്പനികളുമായുള്ള കരാറില്‍ മാറ്റം വരുത്തുന്നതായി ഗൂഗിൾ അറിയിച്ചത്. വാവെയുടെ സ്മാര്‍ട് ഫോണുകളില്‍ ഇനി മുതല്‍ ആന്‍ഡ്രോയിഡ് ലഭ്യമാകില്ലെന്നായിരുന്നു ഗൂഗിളിന്റെ പ്രസ്താവന.
ഗൂഗിളിന്റെ ഈ തീരുമാനം ചൈനക്കു പുറത്തുള്ള വാവെയ് കമ്പനികളുടെ സ്മാര്‍ട് ഫോണ്‍ വിതരണ ശൃംഖലയില്‍ വിള്ളല്‍ വീഴ്ത്തുമെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. വാവെയ് കമ്പനിക്കെതിരെ ഉപരോധം ശക്തമാകുന്ന സാഹചര്യത്തിലാണ് നിലപാടുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നത്. ചൈനീസ് കമ്പനികളെ സഹായിക്കാന്‍ രാജ്യം ബാധ്യസ്ഥരാണ്.
അവകാശങ്ങൾ സംരക്ഷിക്കാന്‍ കമ്പനികള്‍ക്കൊപ്പം രാജ്യം നിലകൊള്ളുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വ്യവസായങ്ങളെ ഇല്ലാതാക്കാനുള്ള അമേരിക്കയുടെ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പാണ് വിദേശ കാര്യമന്ത്രാലയം രേഖപ്പെടുത്തിയത്. വ്യവസായ സംരംഭങ്ങളെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈന വ്യക്തമാക്കി.