വണ്‍ പ്ലസ് 7 ജൂണ്‍ നാലിന് ഇന്ത്യന്‍ വിപണിയിലെത്തും
സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍റാണ് വണ്‍ പ്ലസ്. പ്രീമിയം ഫോണുകളോട് കിടപിടിക്കുന്ന തരത്തിലുള്ള മികച്ച ഫീച്ചറുകളാണ് വണ്‍ പ്ലസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയായ വണ്‍ പ്ലസിന്‍റെ പുതിയ മോഡല്‍ വണ്‍ പ്ലസ് 7 ജൂണ്‍ നാലിന് ഇന്ത്യന്‍ വിപണിയിലെത്തും. ആമസോണ്‍ വഴിയാണ് വില്‍പന ആരംഭിക്കുന്നത്. ജൂണ്‍ നാലിന് തന്നെ ആമസോണ്‍ സൈറ്റ് വഴി വില്‍പന ആരംഭിക്കുമെന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു. നിലവില്‍ വണ്‍ പ്ലസ് 7 പ്രോ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.
6.41 ഇഞ്ച് ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി ഇന്‍റേണൽ മെമ്മറി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 3700 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. 6ജിബി/128ജിബി മോഡലിന് 32,999 രൂപയും 8ജിബി/256 ജിബി മോഡലിന് 37,999 രൂപയുമാണ് വില. എറ്റവും മികച്ച കണക്ടിവിറ്റി ഫീച്ചറുകളും ഫോണിന്‍റെ സവിശേഷതയാണ്.
സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍റാണ് വണ്‍ പ്ലസ്. പ്രീമിയം ഫോണുകളോട് കിടപിടിക്കുന്ന തരത്തിലുള്ള മികച്ച ഫീച്ചറുകളാണ് വണ്‍ പ്ലസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഈ മോഡലുകള്‍ ഇറങ്ങുന്നതോടുകൂടി മറ്റ് മുന്‍നിര കമ്പനികളെല്ലാം തിരിച്ചടി നേരിടുമെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.