സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ ടെക്‌നോളജിയുമായി ഒപ്പോ വരുന്നു
മൂന്ന് കിലോമീറ്ററാണ് ഈ ടെക്‌നോളജിയുടെ പരിധി. ഓപ്പോ ഫോണുകള്‍ വഴി മാത്രമാണ് ആശയവിനിമയ സാധ്യമാവുക. ഷാങ്ഹായില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ടെക്നോളജി അവതരിപ്പിച്ചു.
അണ്ടര്‍ സ്‌ക്രീന്‍ ക്യാമറ ടെക്‌നോളജിയുമായി(യു.എസ്.സി) ഒപ്പോ എത്തുന്നു. നോച്ചും മറ്റും ഇല്ലാത്ത ഫുള്‍ സ്‌ക്രീന്‍ അനുഭവമാണ് ഇതിലൂടെ സാധ്യമാകുന്നത്. മെഷ്ടാക് ടെക്‌നോളജിയാണ് മറ്റൊന്ന്. നെറ്റുവര്‍ക്ക് കണക്ഷനോ, വൈഫൈ, ബ്ലൂ ടൂത്തോ ഇല്ലാത്ത ആശയവിനിമയം(വോയിസ് മെസേജ്, വോയിസ് കോള്‍, ടെക്സ്റ്റ് മെസേജ്) സാധ്യമാക്കുന്ന സംവിധാനമാണിത്. മൂന്ന് കിലോമീറ്ററാണ് ഈ ടെക്‌നോളജിയുടെ പരിധി.
ഓപ്പോ ഫോണുകള്‍ വഴി മാത്രമാണ് ആശയവിനിമയ സാധ്യമാവുക. ഷാങ്ഹായില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ടെക്നോളജി അവതരിപ്പിച്ചു കഴിഞ്ഞു. ഒപ്പോയുടെ പുതിയ മോഡലുകളില്‍ ഇൌ ടെക്നോളജികള്‍ പ്രതീക്ഷിക്കാം. ഉപയോക്താക്കള്‍ക്ക് സമഗ്രവും നൂതനവുമായ അനുഭവമാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒപ്പോ പ്രൊഡക്ട് മാനേജര്‍ പറയുന്നു.
ഫ്രണ്ട് ക്യാമറയും സ്‌ക്രീനും സംയോജിപ്പിച്ചാണ് അണ്ടര്‍ സ്‌ക്രീന്‍ ക്യാമറ. ഡിസൈനിങുകള്‍ ഒന്നുമില്ലാതെ മുഴുവനായും ഡിസ്‌പ്ലെ ഉപയോഗപ്പെടുത്താനാവും. അതേസമയം തന്നെ സെല്‍ഫി ക്യാമറ ഡിസ്പ്ലെക്കുള്ളിലായിട്ടായിരിക്കും. കൂടുതല്‍ ലൈറ്റ് ഈ ക്യാമറ ഉപയോഗപ്പെടുത്തും. അതിനാല്‍ തന്നെ മികച്ചൊരു ക്യാമറ അനുഭവം കൂടി ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു.