48 മെഗാപിക്‌സലിന് 64 മെഗാപിക്‌സലിന്റെ മറുപടിയുമായി റിയല്‍മി
ഇപ്പോഴിതാ 48നെ കടത്തിവെട്ടി 64 മെഗാപിക്‌സലിന്റെ ക്യാമറ സ്മാര്‍ട്ട്‌ഫോണുമായി റിയല്‍മി തയ്യാറെടുക്കുന്നു.
48 മെഗാപിക്‌സലിന്റെ ക്യാമറയടങ്ങിയ സ്മാര്‍ട്ട്ഫോണുകളാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഷവോമി തുടങ്ങിയ ഈ പരീക്ഷണം മറ്റെല്ലാ കമ്പനികളും തങ്ങളുടെ പുതിയ മോഡലുകളില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ 48നെ കടത്തിവെട്ടി 64 മെഗാപിക്‌സലിന്റെ ക്യാമറ സ്മാര്‍ട്ട്‌ഫോണുമായി റിയല്‍മി തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ ഇത്തരത്തില്‍ ആദ്യമായൊരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
Here's a glimpse of what this realme prototype can do. Even compared it with some other flagship model in a more premium price segment. Buckle up and #DareToLeap to some real exciting camera experience this year. pic.twitter.com/kVgz9griQy
— Madhav X (@MadhavSheth1) June 25, 2019
ഈ ക്യാമറ ഉപയോഗിച്ച് എടുത്ത ഫോട്ടോയും കമ്പനി പുറത്തുവിട്ടു. 64 MP AI Quad Camera Shot on realme എന്ന വാട്ടര്‍മാര്‍ക്കും ചിത്രത്തിലുണ്ട്. സാംസങ്ങിന്റെ 64 എംപി ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജി ഡബ്ല്യൂ 1 ഇമേജ് സെന്‍സറാണ് റിയല്‍മി ഉപയോഗിച്ചിട്ടുള്ളത്. കുറഞ്ഞ വെളിച്ചത്തില്‍ 16 എം.പി ചിത്രങ്ങളും തെളിഞ്ഞ പ്രകാശത്തില്‍ 64 എംപി ചിത്രങ്ങളും പകര്‍ത്താന്‍ ഈ സെന്‍സറിനാവും.
സാംസങിന്റെ 64 മെഗാപിക്‌സലിന്റെ സെന്‍സര്‍ ഉപയോഗിക്കുന്ന ആദ്യത്തെ കമ്പനിയില്ല റിയല്‍മി. നേരത്തെ ഷവോമി ഈ സെന്‍സര്‍ ഉപയോഗിച്ച് മോഡല്‍ പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു. അതോടൊപ്പം തന്നെ സാംസങ് തങ്ങളുടെ പുതിയ ഗ്യാലക്‌സി എ പരമ്പരയില്‍ 64 മെഗാപിക്‌സല്‍ ഉപയോഗപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. ഇന്ത്യയില്‍ ആര് ആദ്യം എത്തിക്കുമെന്നാണ് ഇനി അറിയേണ്ടത്.