365 ദിവസവും 1.5 ജിബി ലഭിക്കുന്ന പ്ലാനുമായി ബി.എസ്.എന്‍.എല്‍
1345 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ പ്രതിദിനം 1.5 ജി.ബി ലഭിക്കുന്ന പ്ലാനാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു വര്‍ഷത്തേക്ക് പ്രതിദിനം 1.5 ജി.ബി ലഭിക്കുന്ന പ്ലാനുമായി ബി.എസ്.എന്‍.എല്‍. ഇന്റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്നവരെ ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ടെലികോം ദാതാക്കളുടെ പുതിയ പ്ലാനെന്നാണ് കരുതപ്പെടുന്നത്. കേരള സര്‍ക്കിളിലെ ഉപയോക്താക്കള്‍ക്കുവേണ്ടിയാണ് ഈ പ്ലാന്‍ ബി.എസ്.എന്‍.എല്‍ ആദ്യഘട്ടത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ये à¤à¥€ पà¥�ें- ബി.എസ്.എന്‍.എല്‍ അടച്ചുപൂട്ടുമോ?
ये à¤à¥€ पà¥�ें- വന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. വീണ്ടും
1345 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ പ്രതിദിനം 1.5 ജി.ബി ലഭിക്കുന്ന പ്ലാനാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം, നെറ്റ്ഫഌക്‌സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതുകൂടി കണക്കിലെടുത്താണ് പുതിയ പ്ലാനിന്റെ വരവ്. അതേസമയം ഈ പ്ലാനില്‍ കോള്‍, എസ്.എം.എസ് സൗകര്യങ്ങളൊന്നും ലഭിക്കില്ല.
ടെലികോം മേഖലയിലെ വലിയ തോതിലുള്ള മത്സരങ്ങളാണ് ബി.എസ്.എന്‍.എല്‍ നേരിടുന്നത്. 2016ല്‍ റിലയന്‍സ് ജിയോ കൂടി എത്തിയതോടെ മത്സരം കടുക്കുകയും ചെയ്തു. ജൂലൈ ഒന്നു മുതല്‍ ബി.എസ്.എന്‍.എല്‍ അഖിലേന്ത്യാതലത്തില്‍ പുതിയ 3 ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ കൂടി അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ദിവസേന 3 ജിബി വരെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് നല്‍കുന്ന പ്ലാനുകളുടെ പ്രതിമാസ വാടക യഥാക്രമം 249 രൂപയും 299 രൂപയും 499 രൂപയുമാണ്.