വാറണ്ടി രണ്ട് വര്‍ഷമാക്കി: റെഡ്മി 7എ വിപണിയില്‍
നേരത്തെ നല്‍കിയ ഒരു വര്‍ഷത്തെ വാറണ്ടി രണ്ട് വര്‍ഷമാക്കി എന്നതും ഈ മോഡലിന്റെ പ്രത്യേകതയാണ്. ഇന്ത്യയില്‍ മാത്രമാണ് രണ്ട് വര്‍ഷത്തെ വാറണ്ടി ഓഫര്‍
വിപണിയില്‍ തരംഗം സൃഷ്ടിച്ച ഷവോമിയുടെ റെഡ്മി 6എ പിന്‍ഗാമിയായി 7എ ഇന്ത്യയില്‍ പുറത്തിറക്കി. കുറഞ്ഞ വിലയില്‍ കൂടുതല്‍ പ്രത്യേകതകള്‍ എന്നതാണ് ഈ മോഡലുകളെ വേറിട്ട്നിര്‍ത്തുന്നത്. 7എ എന്ന മോഡല്‍ നേരത്തെ ഇന്ത്യയിലൊഴികെയുള്ള വിപണികളില്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇന്ത്യയില്‍ എത്തിയത്.
നേരത്തെ നല്‍കിയ ഒരു വര്‍ഷത്തെ വാറണ്ടി രണ്ട് വര്‍ഷമാക്കി എന്നതും ഈ മോഡലിന്റെ പ്രത്യേകതയാണ്. ഇന്ത്യയില്‍ മാത്രമാണ് രണ്ട് വര്‍ഷത്തെ വാറണ്ടി ഓഫര്‍. ജൂലൈ പതിനൊന്ന് മുതല്‍ ഫ്ളിപ്പ് കാര്‍ട്ടിലൂടെയും എം.ഐ ഓണ്‍ലൈന്‍ സൈറ്റിലൂടെയുമാണ് വില്‍പ്പന. അടിസ്ഥാന വാരിയന്റായ 2ജിബി റാം+16 ജിബി മോഡലിന് 5,999 ആണ് വില. ഇതിന്റെ 32 ജിബി വാരിയന്റിന് 6,199 രൂപയും. ബ്ലാക്ക്, ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് മോഡല്‍ എത്തുന്നത്.
അതേസമയം തുടക്കം എന്ന നിലയില്‍ 200 രൂപയുടെ ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ മാസം മാത്രമായിരിക്കും 200 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുക . എച്ച്ഡി+ ഡിസ്‌പ്ലെ, ഒക്ടകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍, 12 മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറ, 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, ഫേസ് അണ്‍ലോക്ക്, 4,000 എം.എ.എച്ച് ബാറ്ററി, എന്നിവയാണ് മറ്റു പ്രത്യേകതകള്‍.