‘ഏരിയ 51’ വെച്ച് തമാശ വേണ്ട, സോഷ്യല്‍മീഡിയക്ക് മുന്നറിയിപ്പുമായി യു.എസ് വ്യോമസേന

അമേരിക്ക പലപ്പോഴായി പിടികൂടിയ അന്യഗ്രഹജീവികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ വാദം

Update: 2019-07-19 09:37 GMT

ഏരിയ 51 നെ ഉപയോഗിച്ച് സോഷ്യല്‍മീഡിയയില്‍ തമാശക്കളിക്ക് നില്‍ക്കരുതെന്ന് യു.എസ് വ്യോമസേന. അമേരിക്കന്‍ സൈന്യത്തിന്റെ അതീവ രഹസ്യ കേന്ദ്രങ്ങളിലൊന്നാണ് നെവാഡ മരുഭൂമിയിലെ ഏരിയ 51. ഈ രഹസ്യ കേന്ദ്രത്തെ ഉള്‍ക്കൊള്ളിച്ചുള്ള ഫേസ്ബുക്ക് പ്രാങ്കാണ് യു.എസ് വ്യോമസേനയെ പ്രകോപിപ്പിച്ചത്.

ലോകമെങ്ങുമുള്ള അന്യഗ്രഹ ജീവികളെ തേടുന്നവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ് ഏരിയ 51. അമേരിക്ക പലപ്പോഴായി പിടികൂടിയ അന്യഗ്രഹജീവികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ വാദം. ഈ അന്യഗ്രഹജീവികളില്‍ പല പരീക്ഷണങ്ങളും നടത്തുന്നുണ്ടെന്നും ഇവര്‍ കരുതുന്നു.

Advertising
Advertising

അമേരിക്കന്‍ സൈന്യത്തിന്റെ രഹസ്യകേന്ദ്രമായ ഏരിയ 51ലേക്ക് സെപ്തംബര്‍ 20ന് പുലര്‍ച്ചെ മൂന്നിന് മാര്‍ച്ച് ചെയ്യാമെന്ന ഫേസ്ബുക്കിലെ ഇവന്റാണ് വിവാദമായത്. പത്ത്‌ലക്ഷത്തോളം പേരാണ് ഈ ഇവന്റില്‍ പങ്കെടുത്ത് അന്ന് ഏരിയ 51ലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും തമാശക്കാണ് പ്രാങ്ക് ഇവന്റില്‍ പങ്കെടുത്തിരിക്കുന്നതെന്ന് വ്യക്തം. എന്നാല്‍, ഈ സോഷ്യല്‍മീഡിയ കൂട്ടത്തെ അത്ര ലാഘവത്തിലല്ല അമേരിക്കന്‍ വ്യോമസേന കണക്കാക്കിയിരിക്കുന്നത്.

ये भी पà¥�ें- ഇറാന്‍ ആണവകരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയതെന്തിന്? 

ये भी पà¥�ें- ഗള്‍ഫിലേക്ക് ഇന്ധനം കടത്താന്‍ ശ്രമിച്ച വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍

മേഖലയിലേക്ക് അതിക്രമിച്ചുകയറാന്‍ ആര് നടത്തുന്ന ശ്രമവും വെച്ചുപൊറുപ്പിക്കില്ലെന്നാണ് നെല്ലിസ് എയര്‍ഫോഴ്‌സ് ബേസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. ശീതയുദ്ധകാലം മുതല്‍ക്കേ സജീവമായിരുന്ന അമേരിക്കയുടെ രഹസ്യ സൈനിക കേന്ദ്രമാണ് ഏരിയ 51. പതിറ്റാണ്ടുകള്‍ ഇങ്ങനെയൊരു സൈനിക താവളത്തെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായ സമ്മതിക്കുക പോലും ചെയ്തിരുന്നില്ല.

ഏരിയ 51നെക്കുറിച്ച് പലതും പ്രചരിക്കുന്നതിനിടെ 2013ല്‍ സി.ഐ.എ തന്നെ നെവാഡ മരുഭൂമിയില്‍ 20700 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്ന രഹസ്യ സൈനിക താവളത്തെക്കുറിച്ച് സമ്മതിച്ചു. അന്ന് ഏരിയ 51 കൃത്യമായി അടയാളപ്പെടുത്തിയ ഭൂപടവും പുറത്തുവിട്ടിരുന്നു. അതീവസുരക്ഷാമേഖലയായ ഏരിയ 51നെക്കുറിച്ച് പുറംലോകത്തിന് ഇന്നും അധികം വിവരമില്ല.

Tags:    

Similar News