മൊബൈല്‍ ഗെയിമുമായി ഇന്ത്യന്‍ വ്യോമസേന
വ്യോമസേനയുടെ ഔദ്യോഗിക സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഗെയിമിന്റെ റിലീസ് തിയതിക്കൊപ്പം ടീസറും പുറത്തുവിട്ടിട്ടുണ്ട്
Update: 2019-07-20 09:13 GMT
തങ്ങളുടെ ആദ്യ മൊബൈല്‍ ഗെയിം അവതരിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഉപയോഗിക്കാവുന്ന ഗെയിം വരുന്ന 31നാണ് പുറത്തിറക്കുക. ആദ്യഘട്ടത്തില്‍ ഒരാള്‍ക്ക് കളിക്കാവുന്ന രീതിയിലാണ് ഗെയിം പുറത്തിറക്കുന്നത്.
വ്യോമസേന പൈലറ്റായി വിവിധ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ഗെയിം പുരോഗമിക്കുക. വ്യോമസേനയുടെ ഔദ്യോഗിക സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഗെയിമിന്റെ റിലീസ് തിയതിക്കൊപ്പം ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഒന്നിലേറെ പേര്‍ക്ക് കളിക്കാന്‍ സാധിക്കുന്ന മൊബൈല്‍ ഗെയിം വൈകാതെ പുറത്തിറക്കുമെന്നും വ്യോമസേന വ്യക്തമാക്കുന്നുണ്ട്.