സുരക്ഷാ പാളിച്ച, ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ഫേസ്ആപ്
തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫേസ് ആപ് തന്നെ രംഗത്തെത്തിയിരിക്കുന്നു...
സൈബര്‍ ലോകത്തെ ട്രന്‍ഡിംങ് മൊബൈല്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ ഫേസ് ആപ്. 121 രാജ്യങ്ങളില്‍ ആന്‍ഡ്രോയിഡ് ഐ.ഒ.എസ് ആപ് സ്റ്റോറുകളില്‍ ഒന്നാം സ്ഥാനത്താണ് ഫേസ് ആപ്. താരതമ്യേന കൂടിയ വരിസംഖ്യ മുടക്കിയും ഫേസ്ആപിനെ ഉപയോഗിക്കുന്നത് ഇതിന്റെ സ്വീകാര്യതയാണ് കാണിക്കുന്നത്. അപ്പോഴും ഫേസ് ആപിനെതിരെ വലിയ തോതില്‍ സുരക്ഷാ പ്രശ്‌നങ്ങളും ഉയര്‍ന്നിരുന്നു.
റഷ്യന്‍ ഡവലപ്പര്‍മാര്‍ 2017 ജനുവരിയിലാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് ആപ് ചിത്രങ്ങളെ മാറ്റി മറിക്കുന്നത്. ഫേസ് ആപ് മൂന്ന് ദിവസം മാത്രമേ സൗജന്യമായി ഉപയോഗിക്കാനാകൂ. ഐ.ഒ.എസില്‍ പ്രതിവര്‍ഷ ആപ്ലിക്കേഷന്‍ വരിസംഖ്യ ഏകദേശം 1699 രൂപ വരും.
ഫേസ് ആപിന്റെ പ്രൈവസി പോളിസിക്കെതിരെയാണ് പ്രധാന വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നത്. ഇതില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും ഗാലറിയിലെ ചിത്രങ്ങള്‍ മുഴുവനായും ക്ലൗഡ് സര്‍വറില്‍ അപ്‌ലോഡ് ചെയ്യുന്നുവെന്നതും ആശങ്കക്കിടയായിരുന്നു. അതിനൊപ്പം ഫേസ് ആപിന്റെ പോളിസി ഉപയോക്താക്കളുടെ ചിത്രങ്ങളോ പേരുവിവരങ്ങളോ നിലവിലുള്ളതോ ഇനി വികസിപ്പിച്ചെടുക്കുന്നതോ ആയ എല്ലാ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കാന്‍ ഫേസ് ആപിന് അനുമതി നല്‍കുകയും ചെയ്യുന്നുണ്ട്.
ये à¤à¥€ पà¥�ें- വീണ്ടും തരംഗമായി ഫേസ്ആപ്, സുരക്ഷിതമല്ലെന്നും മുന്നറിയിപ്പ്
ഇതില്‍ പല ആരോപണങ്ങള്‍ക്കും ഇപ്പോള്‍ ഫേസ് ആപ് തന്നെ മറുപടി നല്‍കുന്നു. തങ്ങളുടെ ആപ്ലിക്കേഷനിലെത്തുന്ന 99 ശതമാനം ആളുകളും(ലഭ്യമായ ഡാറ്റ പ്രകാരം) ലോഗ് ചെയ്യാതെയാണ് ആപ് ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ആരുടേതാണ് ചിത്രങ്ങളെന്ന് തിരിച്ചറിയുക എളുപ്പമല്ല. മാത്രമല്ല ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും 48 മണിക്കൂറിനകം തങ്ങളുടെ സര്‍വറില്‍ നിന്നും ഡിലീറ്റ് ചെയ്യുന്നുവെന്നും ഫേസ് ആപ് വ്യക്തമാക്കുന്നു. അപ്പോഴും ഗൂഗിള്‍ ക്ലൗഡ് പോലുള്ള ക്ലൗഡ് സര്‍വറുകള്‍ക്ക് ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല.
ഉപയോക്താക്കളുടെ ഫോണ്‍ ഗാലറിയിലെ ചിത്രങ്ങള്‍ മുഴുവനായി തങ്ങളുടെ സര്‍വറിലെത്തുമെന്ന ആരോപണം ഫേസ് ആപ് നിഷേധിക്കുകയാണ്. ഉപയോക്താക്കള്‍ തെരഞ്ഞെടുത്ത് നല്‍കുന്ന ചിത്രങ്ങള്‍ മാത്രമാണ് തങ്ങളുടെ സര്‍വറിലെത്താറെന്നാണ് ഫേസ് ആപിന്റെ വിശദീകരണം. തേര്‍ഡ് പാര്‍ട്ടി കമ്പനികളുമായി ചിത്രങ്ങള്‍ പങ്കുവെക്കുന്നുവെന്ന് ആരോപണവും കമ്പനി നിഷേധിക്കുന്നു.