ഈ മനോഹര ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 എടുത്തതോ?
ചന്ദ്രയാന്‍ 2 അയച്ചതെന്ന രീതിയില്‍ ചില ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്
Update: 2019-07-27 13:54 GMT
ഇക്കഴിഞ്ഞ ജൂലൈ 22നാണ് ഇ ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 ഭൂമിയില്‍ നിന്നും പറന്നുയര്‍ന്നത്. ചന്ദ്രയാന്‍ 2 അയച്ചതെന്ന രീതിയില്‍ ചില ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ യാഥാര്‍ഥ്യമെന്താണ്?
First photograph of earth, sent by Chandrayan 2..... What an eye-catching visual it is 👇
Posted by Priyabrata Dasgupta on Friday, July 26, 2019
വലിയ തോതിലാണ് ഈ മനോഹര ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ഈ ചിത്രങ്ങള്‍ക്ക് നമ്മുടെ ചന്ദ്രയാന്‍ 2വുമായി യാതൊരു ബന്ധവുമില്ല. ഇതുവരെ ചന്ദ്രയാന്‍ 2 ഒരു ചിത്രം പോലും അയച്ചിട്ടുമില്ല. സെപ്തംബര്‍ ഏഴിനാണ് ചന്ദ്രന്റെ ദക്ഷിണാര്‍ധഗോളത്തില്‍ ചന്ദ്രയാന്‍ 2 ഇറങ്ങുക.
ചന്ദ്രയാന്‍ 2 എടുത്തതെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍