ഷര്‍ട്ടിനുള്ളില്‍ വെക്കാവുന്ന എ.സിയുമായി സോണി, വില 9,000
ഷര്‍ട്ടിന്റേതുപോലെ S, M, L വലിപ്പങ്ങളില്‍ ലഭിക്കുന്ന ഈ എ.സി പുരുഷന്മാര്‍ക്കുവേണ്ടി മാത്രമാണ് കമ്പനി പുറത്തിറക്കുന്നത്
ഷര്‍ട്ടിനുള്ളില്‍ ധരിക്കാവുന്ന എ.സിയുമായി സോണി. റിയോണ്‍ പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന എ.സിക്ക് സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഭാരവും വലിപ്പവും കുറവാണ്. പ്രത്യേകമായി നിര്‍മ്മിച്ച അടിവസ്ത്രത്തിലാണ് ഈ എ.സി വെച്ച് ഉപയോഗിക്കാം.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കുഞ്ഞന്‍ എ.സിയുടെ താപനില സ്മാര്‍ട്ട്‌ഫോണിലെ ബ്ലൂടൂത്ത് ഉപയോഗിച്ച് മാറ്റാനാകും. രണ്ട് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ ഒന്നര മണിക്കൂര്‍ എ.സിവഴി തണുപ്പ് ലഭിക്കും. സോണിയുടെ റിയോണ്‍ പോക്കറ്റ് പദ്ധതിക്കാവശ്യമായ നിക്ഷേപം ക്രൗഡ് ഫണ്ടിംങിലൂടെയാണ് കണ്ടെത്തുന്നത്. 66 ദശലക്ഷം യെന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ഇതുവരെ 28 ദശലക്ഷത്തിലേറെ യെന്‍ ലഭിച്ചുകഴിഞ്ഞു.
ഷര്‍ട്ടിനടിയില്‍ ഇടുന്ന ബെനിയന്‍ അടക്കം 14080യെന്‍(ഏകദേശം 8992 രൂപ) ആണ് വില കണക്കാക്കുന്നത്. ഷര്‍ട്ടിന്റേതുപോലെ S, M, L വലിപ്പങ്ങളില്‍ ലഭിക്കുന്ന ഈ എ.സി പുരുഷന്മാര്‍ക്കുവേണ്ടി മാത്രമാണ് കമ്പനി പുറത്തിറക്കുന്നത്. തുടക്കത്തില്‍ ജപ്പാനില്‍ പുറത്തിറക്കാനാണ് സോണിയുടെ തീരുമാനം.
ബ്ലൂടൂത്ത് 5.0 സപ്പോര്‍ട്ട് ചെയ്യുന്ന റിയോണ്‍ പോക്കറ്റ് എ.സിയില്‍ ലിത്തിയം അയേണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഈ എ.സി വാട്ടര്‍പ്രൂഫല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം കുഞ്ഞന്‍ എ.സിയില്‍ പറ്റുന്ന പൊടിയും വിയര്‍പ്പും വെള്ളവുമൊക്കെ തുടച്ചുകളയാനാകുമെന്നും സോണി അറിയിക്കുന്നു.