ഐഫോണ്‍ പെട്ടിയില്‍ ലഭിച്ചത് സോപ്പുകട്ട; നഷ്ടപരിഹാരത്തിന് വിധി

ഏറെ മോഹിച്ച് വാങ്ങിയ ഐഫോൺ കയ്യിലെത്തി, പെട്ടി തുറന്നപ്പോൾ ലഭിച്ചത് പക്ഷെ 5 ഉഗ്രൻ ഡിറ്റർജന്റ് കട്ടകളായിരുന്നു

Update: 2019-07-31 11:56 GMT

ഐഫോണിന് പകരം സോപ്പ് കട്ട എത്തിച്ച് നൽകിയ കേസിൽ മൊഹാലി സ്വദേശിക്ക് നഷ്ടപരിഹാരം നൽകാൻ വിധി. ഓൺലെെൻ ഷോപ്പിങ് സെെറ്റായ സ്നാപ്ഡിലിൽ നിന്നും ഐഫോൺ 7 പ്ലസ് ഓർഡർ ചെയ്ത പ്രവീൺ കുമാർ ശർമക്കാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൺസ്യൂമർ ഫോറം വിധി പുറപ്പെടുവിച്ചത്.

2017 മാർച്ചിലായിരുന്നു പ്രവീൺ കുമാറിന് ദുരനുഭവമുണ്ടായത്. ഏറെ മോഹിച്ച് വാങ്ങിയ ഐഫോൺ കയ്യിലെത്തി, പെട്ടി തുറന്നപ്പോൾ ലഭിച്ചത് പക്ഷെ 5 ഉഗ്രൻ ഡിറ്റർജന്റ് കട്ടകളായിരുന്നു. ഉടനെ ഡെലിവറി ചെയ്ത കമ്പനികളുമായി ബന്ധപ്പെടുകയായിരുന്നു. എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല, തന്റെ സ്നാപ്ഡീൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയുമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നാണ് മൊഹാലി കൺസ്യൂമർ ഫോറത്തിൽ പ്രവീൺ പരാതിപ്പെട്ടത്.

വിൽപ്പനയുടെ ഇടനിലക്കാരായ സ്നാപ്ഡീൽ, പയസ് ഫാഷൻ, ബ്ലൂ ഡാർറ്റ് കൊറിയർ എന്നിവരോട് 81, 799 രൂപ, എട്ട് ശതമാനം വാർഷിക പലിശ സഹിതം റീഫണ്ട് ചെയ്യാനാണ് വിധി. പതിനായിരം രൂപ നഷ്ടപരിഹാരമായും, മറ്റൊരു പതിനായിരം വ്യവഹാരങ്ങൾക്കുള്ള ചെലവായി വേറെ നൽകാനും ഫോറം ഉത്തരവിട്ടു.

Tags:    

Similar News