വിഷമിക്കേണ്ട, പോകോ എഫ്2 വരും
പോകോ എഫ് വണിന്റെ പിന്‍ഗാമിയായി എഫ്2 പണിപ്പുരയിലാണെന്ന അഭ്യൂഹം ശക്തമാക്കി ഒരു ചിത്രം പുറത്തുവന്നിരിക്കുന്നു.
ഷവോമി അടുത്തിടെ പുറത്തിറക്കിയ കെ20, കെ20 പ്രോ എന്നീ മോഡലുകള്‍ വില അല്‍പം കൂടുതലാണെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനാല്‍ ഷവോമിയുടെ ജനപ്രിയ ഇനമായ പോകോ ബ്രാന്‍ഡില്‍ നിന്ന് അടുത്ത മോഡല്‍ അടുത്തൊന്നും വരില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളെ ഷവോമി മാര്‍ക്കറ്റിങ് ഹെഡ് അഞ്ജു ശര്‍മ്മ തള്ളിക്കളഞ്ഞിരുന്നു.
ഇപ്പോഴിതാ പോകോ എഫ് വണിന്റെ പിന്‍ഗാമിയായി എഫ്2 പണിപ്പുരയിലാണെന്ന അഭ്യൂഹം ശക്തമാക്കി ഒരു ചിത്രം പുറത്തു വന്നിരിക്കുന്നു. പോകോ എഫ്2വിന്റേത് എന്ന് കരുതുന്ന സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ആണ് ചോര്‍ന്നിരിക്കുന്നത്. ഈ സ്‌ക്രീന്‍ പ്രൊട്ടക്ടറെ വിശ്വസിക്കുകയാണെങ്കില്‍ എഫ്2വിന് വാട്ടര്‍ ഡ്രോപ് നോച്ച് ആയിരിക്കും. റെഡ്മിയുടെ നോട്ട് 7 പരമ്പരക്കും വാട്ടര്‍ ഡ്രോപ് നോച്ച് ആണ്. എഫ്1നെ അപേക്ഷിച്ച് ഏറെ മെച്ചമുള്ള മള്‍ട്ടിമീഡിയ അനുഭവമായിരിക്കും എഫ്2 നല്‍കുക.
എന്നാല്‍ വില സംബന്ധിച്ചോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല. പോകോ എഫ്1 ഏകദേശം 20,000 രൂപക്ക് അടുത്തായിരുന്നു വില. എന്നാല്‍ പിന്നീട് വിവിധ ഘട്ടങ്ങളിലായി വില കുറച്ചിരുന്നു. ഇപ്പോ അടിസ്ഥാന വാരിയന്റ് ലഭിക്കുന്നത് 17,999 രൂപക്കാണ്. വില കൂടുതലാണെങ്കിലും പോകോ എഫ്1 മോഡലിന് ഇപ്പോഴും ആവശ്യക്കാരുണ്ട്.