ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇനി സിനിമകളും വെബ് സീരീസുകളും; അതും സൗജന്യമായി
സിനിമ, വെബ് സീരീസുകള്‍ എന്നിവ കാണാന്‍ ഫ്ളിപ്പ്കാര്‍ട്ട് അവസരമൊരുക്കുന്നു, അതും സൗജന്യമായി.
സിനിമ, വെബ് സീരീസുകള്‍ എന്നിവ കാണാന്‍ ഫ്ളിപ്പ്കാര്‍ട്ട് അവസരമൊരുക്കുന്നു, അതും സൗജന്യമായി. ഫ്ളിപ്പ്കാര്‍ട്ടിന്റെ പ്ലസ് പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിനാവും ഈ സൗജന്യ സേവനം ലഭിക്കുക എന്നാണ് ആദ്യം വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.
ഈ സൗജന്യ സേവനം വഴി ചെറു പ്രദേശങ്ങളിലും നഗരങ്ങളിലും ആപ്ലിക്കേഷന്റെ ഉപയോഗം വര്‍ധിപ്പിക്കാനാവുമെന്നും അതുവഴി ഓണ്‍ലൈന്‍ വിപണിയില്‍ ഒന്നുകൂടി ചുവടുറപ്പിക്കാനുമാണ് ഫ്ളിപ്പ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ വീഡിയോകള്‍ക്ക് വേണ്ടിയാണ് ഇന്ന് ആളുകള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും സിനിമ പോലുള്ള വിനോദ പരിപാടികളിലൂടെ ഷോപ്പിങ് അനുഭവം സാധ്യമാക്കാനാവുമെന്നും ഫ്ളിപ്പ്കാര്‍ട്ട് അധികാരികള്‍ വ്യക്തമാക്കുന്നു. സിനിമകള്‍, ചെറു വീഡിയോകള്‍, വെബ് പരമ്പരകള്‍ എന്നിവ ആപ്ലിക്കേഷനിലുണ്ടാവും.
നിലവില്‍ ആമസോണുമായാണ് ഫ്ളിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് മത്സരിക്കുന്നത്. വീഡിയോ സ്ട്രീമിങ്ങിനായി ആമസോണിന് പ്രത്യേകമായി പ്രൈം വീഡിയോ എന്ന പ്ലാറ്റ്ഫോമും വരി സംഖ്യയുമൊക്കെയുണ്ട്. ചാര്‍ജുകള്‍ ഈടാക്കാതെയുള്ള സേവനമാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെത്. അടുത്ത 20 ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടന്റുകള്‍ ലഭിച്ചുതുടങ്ങുമെന്നാണ് വിവരം.
വെബ് പരമ്പരകള്‍ക്കായി വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസായ വാള്‍ട്ട് ഡിസ്‌നെയുമായി ഫ്ളിപ്പ്കാര്‍ട്ട് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലോക്കല്‍ സ്റ്റുഡിയോകളുമായും ഫ്ളിപ്പ്കാര്‍ട്ട് ബന്ധപ്പെടുന്നുണ്ട്.