വിലക്കുറവില്‍ റെഡ്മി നോട്ട് 7 പ്രോ സ്വന്തമാക്കാന്‍ അവസരം
ഇപ്പോഴിതാ വിലക്കുറവില്‍ ഈ മോഡല്‍ സ്വന്തമാക്കാന്‍ അവസരമെത്തിയിരിക്കുന്നു.
ഈ വര്‍ഷം തരംഗം സൃഷ്ടിച്ച സ്മാര്‍ട്ട്ഫോണായിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോ. വില്‍പനക്ക് വെച്ചപ്പോള്‍ തന്നെ വന്‍ തിരക്കായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്ന ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകളിലൊന്നാവാനും റെഡ്മി നോട്ട് 7 പ്രോക്ക് കഴിഞ്ഞിരുന്നു. സോണി ഐ.എം.എക്‌സ് 586ന്റെ 48 മെഗാപിക്‌സല്‍ ക്യാമറയായിരുന്നു ഈ മോഡലില്‍ ജനങ്ങളെ ആകര്‍ഷിച്ച പ്രധാന ഘടകം.
ഇപ്പോഴിതാ വിലക്കുറവില്‍ ഈ മോഡല്‍ സ്വന്തമാക്കാന്‍ അവസര മെത്തിയിരിക്കുന്നു. ആയിരം രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഫ്ളിപ്പ്കാര്‍ട്ടിന്റെ സ്വാതന്ത്ര്യദിന വില്‍പനയോട് അനുബന്ധിച്ചാണ് നോട്ട് 7 പ്രോക്ക് വില കുറച്ചിരിക്കുന്നത്. ഫ്ളിപ്പ്കാര്‍ട്ടിന് പുറമെ ആമസോണ്‍, എം.ഐ.കോം എന്നീ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും ഈ ഓഫറിലൂടെ മോഡല്‍ സ്വന്തമാക്കാം. അടിസ്ഥാന വാരിയന്റായ(4ജിബി റാം+ 64 ജിബി സ്റ്റോറേജ്) 12,999 രൂപക്ക് സ്വന്തമാക്കാം. നേരത്തെ ഇതിന്റെ വില 13,999 ആയിരന്നു.
മറ്റു വാരിയന്റുകള്‍ക്കും വിലക്കുറവുണ്ട്. സ്വാതന്ത്ര്യദിന വില്‍പനയോട് അനുബന്ധിച്ച് റെഡ്മിയുടെ മറ്റു മോഡലുകള്‍ക്കും വില കുറച്ചിട്ടുണ്ട്. അതേസമയം ആമസോണിലൂടെ എസ്.ബി.ഐ ബാങ്ക് ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്‍ഡ് ഡിസ്‌ക്കൗണ്ടും നല്‍കുന്നുണ്ട്.