പണമൊഴുകുന്ന ടെക് ലോകം; രാജ്യത്ത് ഏറ്റവും മികച്ച ശമ്പളം ലഭിക്കുന്ന അഞ്ച് ഐ.ടി ജോലികള്‍
മികച്ച ഐ.ടി കമ്പനികളെല്ലാം ടെക്കില്‍ കഴിവുള്ളവര്‍ക്കായി മികച്ച ശമ്പളം നല്‍കാന്‍ തയാറാവുന്നതിലൂടെ മേഖലയിലെ സാധ്യകളും വര്‍ദ്ധിക്കുന്നു
പല കമ്പനികളും തങ്ങളുടെ ഐ.ടി ഡിവിഷന്‍ കുറച്ച് കൂടി ഊര്‍ജിതമാക്കുന്നതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാലയളവില്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ വലിയ വളര്‍ച്ചയാണ് കണ്ടുവരുന്നത്. മികച്ച ഐ.ടി കമ്പനികളെല്ലാം ടെക്കില്‍ കഴിവുള്ളവര്‍ക്കായി മികച്ച ശമ്പളം നല്‍കാന്‍ തയാറാവുന്നതിലൂടെ മേഖലയിലെ സാധ്യകളും വര്‍ദ്ധിക്കുന്നു. ജോബ് സൈറ്റായ ഇന്‍റീഡിന്‍റെ റിപ്പോര്‍ട്ടുകള്‍ ഇത് ശരി വെക്കുന്നുമുണ്ട്. ഇന്ത്യയുടെ ഐ.ടി ലോകം ബെംഗളുരു, പൂനെ, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ ഭീമന്‍ രാജ്യങ്ങളില്‍ പടരുകയാണ്. ആയതിനാല്‍ നിലവില്‍ ഐ.ടി മേഖലയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന അഞ്ച് തസ്തികകള്‍ ഇവയാണ്...
ഡാറ്റാ വെയര്‍ഹൌസ് ആര്‍ക്കിടെക്റ്റ്
- മീഡിയന്‍ വാര്‍ഷിക വരുമാനം: 1500000 രൂപ
- അപ്പര്‍ വാര്‍ഷിക വരുമാനം: 2500000 രൂപ
ഒരു സ്ഥാപനത്തിന്‍റെ മുഴുവന്‍ വിവരങ്ങളും സൂക്ഷിച്ചുവെക്കുന്ന ഇലക്ട്രോണിക് ഡാറ്റാ വെയര്‍ഹൌസിന്‍റെ ഡിസൈനിങ്ങിന് വലിയ ആവശ്യകതകള്‍ ഉയര്‍ന്നു വരികയാണ്.
സീനിയര്‍ ടെക് ലീഡ്
- മീഡിയന്‍ വാര്‍ഷിക വരുമാനം: 1200000 രൂപ
- അപ്പര്‍ വാര്‍ഷിക വരുമാനം: 2500000 രൂപ
ഒരു ഐ.ടി കമ്പനിയിലെ പ്രധാന റോളുകളിലൊന്നാണ് ടെക്നിക്കല്‍ ലീഡ്. സോഫ്റ്റ് വെയര്‍ ഡെവലപ്പിങ്ങും കോഡിങ്ങും ചെയ്യുന്നതിന് നേതൃത്വം നല്‍കുക എന്നതാണ് ടെക് ലീഡിന്‍റെ പ്രധാന ദൌത്യം.
അനലറ്റിക്സ് മാനേജര്‍
- മീഡിയന്‍ വാര്‍ഷിക വരുമാനം: 1150000 രൂപ
- അപ്പര്‍ വാര്‍ഷിക വരുമാനം: 2400000 രൂപ
മാര്‍ക്കറ്റിലെ നിലവിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ സാങ്കേതികമായി അറിവുള്ളതും അതിനെ ബിസിനസില്‍ എങ്ങനെ പ്രതിഫലിപ്പിക്കാം എന്ന മാനേജ്മെന്‍റ് റോളും കൈകാര്യം ചെയ്യുന്ന ആളാണ് അനലറ്റിക്സ് മാനേജര്‍
ടെക്നിക്കല്‍ പ്രൊജക്ട് മാനേജര്‍
- മീഡിയന്‍ വാര്‍ഷിക വരുമാനം: 1000000 രൂപ
- അപ്പര്‍ വാര്‍ഷിക വരുമാനം: 2400000 രൂപ
കമ്പനിക്ക് ലഭിച്ച ഒരു പ്രൊജക്ടിന്‍റെ സുഗമമായ നടത്തിപ്പിനെ സാങ്കേതികമായും മാനേജിങ്ങ് റോളിലും ഒരുപോലെ നയിക്കാന്‍ സാധിക്കുന്നവരാണ് ടെക്നിക്കല്‍ പ്രൊജക്ട് മാനേജര്‍.
ലീഡ് ഡവലപ്പര്‍
- മീഡിയന്‍ വാര്‍ഷിക വരുമാനം: 1500000 രൂപ
- അപ്പര്‍ വാര്‍ഷിക വരുമാനം: 2400000 രൂപ
ഒന്നോ അതിലധികമോ സോഫ്റ്റ് വെയര്‍ പ്രൊജക്ടിന്‍റെ തലപ്പത്ത് ഇരിക്കുന്ന ആളുകളെ ലീഡ് ഡവലപ്പര്‍ തസ്തികയില്‍ ഉള്‍പ്പെടുത്താം. ഇത് ആപ്ലിക്കേഷന്‍ ഡവലപ്പിങ്ങ് മുതല്‍ പ്രോഗ്രാം ക്രിയേഷന്‍ വരെ നീണ്ടു നില്‍ക്കുന്നു.
മേല്‍പറഞ്ഞ ശമ്പള നിരക്ക ജോലി ചെയ്യുന്ന കമ്പനിക്കോ പ്രൊജക്ടിനോ അനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം.