ഞെട്ടിക്കാനൊരുങ്ങി റിയല്‍മി; അടിപൊളി ക്യാമറ സെറ്റ്അപ്, അതും കുറഞ്ഞ വിലയില്‍
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഷവോമിയുമായി മത്സരിക്കുന്ന റിയല്‍മി പുതിയ ചുവടുവെപ്പിനൊരുങ്ങുന്നു.
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഷവോമിയുമായി മത്സരിക്കുന്ന റിയല്‍മി പുതിയ ചുവടുവെപ്പിനൊരുങ്ങുന്നു. ലോകത്തിലെ ആദ്യ ക്വാഡ് ക്യാമറ സെറ്റ്അപ് സ്മാര്‍ട്ട്‌ഫോണ്‍ (അതും പതിനായിരം രൂപയില്‍ താഴെ) ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. റിയല്‍മി 5 എന്ന് പേരിട്ട മോഡല്‍ അടുത്ത ആഴ്ച റിയല്‍മി 5 പ്രോയോടൊപ്പം അവതരിപ്പിക്കും. റിയല്‍മി സിഇഒ മാധവ് സേത് അറിയിച്ചതാണ് ഇക്കാര്യം. റിയല്‍മി 5 പ്രോക്കും ക്വാഡ് ക്യാമറ സെറ്റ് അപ് ആണ്. ഇതിലെ പ്രധാന സെന്‍സറിന് 48 മെഗാപിക്‌സലാവും.
അതേസമയം റിയല്‍മി 5ന്റെ പ്രത്യേകതകളൊന്നും പുറത്തുവിട്ടിട്ടില്ല. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രൈമറി ലെന്‍സിന്റെ അപേര്‍ച്ചര്‍ f/1.8 ആയിരിക്കും. രണ്ടാമത്തേതിന് അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും മൂന്നാമത്തേത് സൂപ്പര്‍ മാക്രോ ലെന്‍സും മറ്റൊന്ന് പോര്‍ട്ടറയിറ്റ് ലെന്‍സും ആയിരിക്കും. 5,000 എം.എ.എച്ച് ആവും ബാറ്ററി ബാക്ക് അപ്. ഫോണിന്‍റെ പിന്നില്‍ ഇടതുവശത്ത് ഒന്നിന് പിറകില്‍ മറ്റൊന്ന് എന്ന നിലയിലായിരിക്കും ക്യാമറ.
ഫിംഗര്‍ പ്രിന്‍റ് സെന്‍സറും ഇതിനോടൊപ്പമുണ്ടാവും. പുതിയ പ്രൊസസറാവും ഇതില്‍ ഉപയോഗിക്കുക. റിപ്പോര്‍ട്ടുകളെ വിശ്വസിക്കുകയാണെങ്കില്‍ സ്നാപ്ഡ്രാഗന്‍റെ 665 പ്രൊസസര്‍ ആയിരിക്കും. അതേസമയം ക്യാമറയിലെ മറ്റു പ്രത്യേകതകള്‍, ഡിസ്പ്ലെ എന്നിവയെ സംബന്ധിച്ചൊന്നും ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ 5 പ്രോക്ക് 12,000 രൂപയായിരിക്കും വില. ഇതിലെ 48 മെഗാപിക്‌സലിന്റെ സെന്‍സര്‍ സോണിയുടെ ഐ.എം.എക്‌സ് 586 ഉപയോഗിച്ചായിരിക്കും.
Some achievements on our technology journey
— Madhav '5'Quad (@MadhavSheth1) August 15, 2019
A. 1st to bring 48MP Quad camera smartphone in India
B. World’s 1st Quad camera smartphone under 10k 1st in India
C. Powerful Qualcomm chipset 1st time ever launching in India
All on 20th Aug #ProudIndian#HappyIndependenceDay pic.twitter.com/r9xDQt7PwM