ഡിസ്‌പ്ലേക്കും ക്യാമറക്കും പ്രാധാന്യം നല്‍കി മോട്ടറോള വണ്‍ ആക്ഷന്‍
117 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സാണ് ഫോണിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്
ക്യാമറക്കും ഡിസ്‌പ്ലേക്കും പ്രാധാന്യം നല്‍കികൊണ്ട് മോട്ടറോളയുടെ വണ്‍ ആക്ഷന്‍ പുറത്തിറങ്ങി. 117 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സാണ് ഫോണിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന് 259 യൂറോ(ഏകദേശം 20400 രൂപ)യാണ് വില.
ഇരട്ട നാനോ സിം കാര്‍ഡുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 9പൈ ആണ് ഉപയോഗിച്ചിരിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി(1080*2520പിക്‌സല്‍) സിനിമവിഷന്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണില്‍ സിനിമയും വീഡിയോയും കാണുന്നവര്‍ക്ക് ഉപകാരമാകും. 4GB റാമുള്ള ഫോണില്‍ 128 ജി.ബിയുടെ സ്‌റ്റോറേജാണുള്ളത്. 512 ജി.ബി വരെ എസ്.ഡി കാര്‍ഡും ഉപയോഗിക്കാനാകും. 3500 എം.എ.എച്ച് ബാറ്ററി ആറ് ദിവസത്തെ സ്റ്റാന്‍ഡ് ബൈ സമയമാണ് അവകാശപ്പെടുന്നത്.
ക്യാമറയാണ് മോട്ടറോളയുടെ പുതിയ ഫോണിന്റെ പ്രധാന പ്രത്യേകത. പിന്‍വശത്ത് മൂന്ന് ക്യാമറയാണുള്ളത്. 12 എം.പിയുടെയാണ് പ്രാഥമികക്യാമറയും 5എംപിയുടെ ഡെപ്ത് ക്യാമറയും 16എം.പിയുടെ ക്വാഡ് പിക്‌സല്‍ 117 ഡിഗ്രി അള്‍ട്രാ വൈഡ് ക്യാമറയുമാണ് ഫോണിനുണ്ടാവുക. 12 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
ബ്രസീലിലും മെക്‌സിക്കോയിലും യൂറോപ്യന്‍ രാജ്യങ്ങളിലും 16ന് ഫോണ്‍ വില്‍പനക്കെത്തിയിട്ടുണ്ട്. കാനഡയിലും അമേരിക്കയിലും ഒക്ടോബറില്‍ പുറത്തിറങ്ങുന്ന മോട്ടറോള വണ്‍ ആക്ഷന്‍ 23ന് ഇന്ത്യയിലും വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.