ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 8 വരുന്നു; ഇന്ത്യന്‍ വിപണി വില ഇങ്ങനെ...
ചൈനീസ് കമ്പനിയായ ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ റെഡ്മി നോട്ട് 8 വിപണിയിലേക്ക്. 64 മെഗാപിക്സല്‍ ക്യാമറ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ മുതലായവായാണ് ഫോണിന്റെ പ്രത്യേകതകള്‍.
ആഗസ്ത് അവസാന വാരത്തോടെ റെഡ്മി നോട്ട് 8 വിപണിയില്‍ എത്തിക്കുമെന്നാണ് ഷവോമി വ്യക്തമാക്കുന്നത്. പുതിയ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിക്കൊപ്പം എം.ഐ ബ്രാന്‍ഡില്‍ 70 ഇന്റ് എല്‍.ഇ.ഡി ടിവികളും കമ്പനി ആഗസ്ത് അവസാനം വിപണിയില്‍ എത്തിക്കുന്നുണ്ട്. 64 മെഗാപിക്സല്‍ പ്രൈമറി കാമറയുള്ള റെഡ്മി നോട്ട് 8 ന് മൊത്തം 4 കാമറകളാണുള്ളത്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, മുതലായവയാണ് മറ്റ് പ്രത്യേകതകള്‍. മുന്‍പ് ഇറങ്ങിയ റെഡ‍്മി നോട്ട് 8 പ്രോയെ അപേക്ഷിച്ച് കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന ബാറ്ററി, വലിപ്പം കൂടിയ സ്ക്രീന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. വില സംബന്ധിച്ച് പ്രഖ്യാപനം ഇല്ലെങ്കിലും ഇന്ത്യന്‍ വിപണിയില്‍ 30,000 ത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.