ഒരു യാത്ര പോയാലോ ? ദേ... ഈ ആപ്പ് സഹായിക്കും...
രോരുത്തരുടെയും ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്.
യാത്രകളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ ? ഒരു ദിവസം അവധി കിട്ടിയാല്‍ എവിടേക്ക് യാത്ര പോകുമെന്ന ആശയക്കുഴപ്പമുണ്ടാകാറുണ്ടോ ? അടുത്തുള്ള സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ചു കഴിഞ്ഞോ ? വിഷമിക്കേണ്ട, നിങ്ങളുടെ അടുത്തുള്ള അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ടൂറിസ്റ്റ് സ്പോട്ടുകള്‍ കിലോമീറ്റര്‍ സഹിതം അറിയാന്‍ കഴിയുന്ന പുതിയ ട്രാവല്‍ ആപ്പ് എത്തി. ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. മൊബൈല്‍ഫോണിലെ ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടുകൂടി നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ഇനി ആപ്പിലൂടെ അറിയാം.
ഓരോരുത്തരുടെയും ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം സ്ഥലങ്ങൾ തിരയാനും ഇതിൽ സാധിക്കും. www.tripuntold.com എന്ന വെബ്‌സൈറ്റ് വഴിതന്നെ മൊബൈലിലും കമ്പ്യൂട്ടറിലും ഇത് ആപ്പ് ആയി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഇന്ത്യയിലെ അധികം അറിയപ്പെടാത്തതും തിരക്കുകുറഞ്ഞതുമായ ടൂറിസ്റ്റ് സ്പോട്ടുകൾവരെ ഇതിനോടകം ട്രിപ്പ് അൺടോൾഡിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.
സ്ഥലങ്ങൾക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും, യാത്രാവിവരണങ്ങൾ എഴുതുന്നതിനും സംശയങ്ങൾ മറ്റു സഞ്ചാരികളോട് ചോദിച്ചു ഉത്തരം കണ്ടെത്തുന്നതിനും ആപ്പ് വഴി സാധിക്കും. പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതും സഞ്ചാരികൾ തന്നെയാണ്. ഗൂഗിൾ മാപ്പ് ഉൾപ്പടെ എല്ലാ വിവരങ്ങളും ഒറ്റയടിക്ക് അറിയാൻ കഴിയുമെന്നതും സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറെ സഹായകരമാണ്.