11000 രൂപയുടെ വന്‍ ഡിസ്‌കൗണ്ടുമായി നോകിയ
പലപ്പോഴായി വില കുറച്ച നോകിയ പത്തുമാസം പൂര്‍ത്തിയായപ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്11000 രൂപയുടെ ഡിസ്‌കൗണ്ടാണ് നല്‍കിയിരിക്കുന്നത്.
11000 രൂപയുടെ വമ്പന്‍ ഡിസ്‌കൗണ്ടുമായി നോകിയ. മിഡ് റേഞ്ച് ഫോണുകളില്‍ മികച്ച അഭിപ്രായം ലഭിച്ച നോകിയ 8.1ന്റെ വിലയാണ് ഇത്രയേറെ കുറച്ചിരിക്കുന്നത്. 26999 രൂപക്ക് വില്‍പന ആരംഭിച്ച ഫോണിന് നോകിയ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിലവില്‍ 15999 രൂപയാണ് വില.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് നോകിയ 8.1 കമ്പനി പുറത്തിറക്കിയത്. അപ്പോള്‍ വില 26999 രൂപ. പിന്നീട് പലപ്പോഴായി വില കുറച്ച നോകിയ പത്തുമാസം പൂര്‍ത്തിയായപ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്11000 രൂപയുടെ ഡിസ്‌കൗണ്ടാണ് നല്‍കിയിരിക്കുന്നത്.
4 ജിബി + 64ജിബി മോഡലിനാണ് 15999 രൂപ വിലയിട്ടിരിക്കുന്നത്. 6 ജിബി മോഡല്‍ 22999 രൂപക്കാണ് വില്‍കുന്നത്. രണ്ട് മോഡലുകളിലും 400 ജി.ബിയുടെ വരെ മൈക്രോഎസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാനാകും.
6.18 ഇഞ്ച് ഫുള്‍എച്ച്ഡി (2246*1080) ഡിസ്‌പ്ലേയുള്ള ഫോണില്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നില്‍ ഇരട്ടക്യാമറകളുള്ള ഫോണിന് 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണുള്ളത്.
ആന്‍ഡ്രോയിഡ് 9 പൈ, ഇരട്ട സിം കാര്‍ഡ് സ്ലോട്ട്, ബ്ലൂടൂത്ത്, 4G LTE with VoLTE, ടൈപ് സി യു.എസ്.ബി പോര്‍ട്ട്, 3500 എം.എ.എച്ച് ബാറ്ററി, 18 വോള്‍ട്ട് ഫാസ്റ്റ് ചാര്‍ജര്‍ എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.