ലോകമാകെ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി

അതെ സമയം വിഷയത്തില്‍ ഫേസ്ബുക്ക് ഇത് വരെ മറുപടി നല്‍കിയിട്ടില്ല

Update: 2020-12-10 13:55 GMT

ലോകത്താകമാനം ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ന്യൂസ് ഫീഡ് അപ് ഡേറ്റ് ചെയ്യാനോ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഇന്ന് ഉച്ചമുതലാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത്.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് രണ്ട് പ്ലാറ്റ്‌ഫോമുകളുടേയും സേവനത്തില്‍ തകരാറുകള്‍ വന്നുതുടങ്ങിയത്. നിരവധി ഉപയോക്താക്കള്‍ ഇതിനകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയിലെ പ്രശ്നങ്ങള്‍ downdetector, IsTheServiceDown, IsItDown എന്നിവയില്‍ നിരവധി പേര്‍ രേഖപ്പെടുത്തി. അതെ സമയം വിഷയത്തില്‍ ഫേസ്ബുക്ക് ഇത് വരെ മറുപടി നല്‍കിയിട്ടില്ല.

Advertising
Advertising

ട്വിറ്ററിലടക്കം നിരവധി ഉപയോക്താക്കള്‍ പ്രശ്നം ചര്‍ച്ചയാക്കിയിട്ടുണ്ട്.

Tags:    

Similar News