യൂട്യൂബും ജി മെയിലും താല്‍ക്കാലികമായി പണി മുടക്കി
പണിമുടക്കി കുറച്ചുനേരത്തിന് ശേഷം സര്‍വീസുകള്‍ തിരിച്ചുവന്നു
Update: 2020-12-14 12:18 GMT
യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ പണി മുടക്കി. ഡൌണ്‍ ഡിറ്റക്ടര്‍ തകരാറ് സ്ഥിരീകരിച്ചു. പണിമുടക്കി കുറച്ചുനേരത്തിന് ശേഷം സര്‍വീസുകള്‍ തിരിച്ചുവന്നു. നിരവധി പരാതികളാണ് നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ കഴിഞ്ഞ തവണ സംഭവിച്ച ഔട്ട്റേജിനേക്കാള്‍ കൂടുതല്‍ സമയം ഇത്തവണ നീണ്ടുനിന്നു എന്നതാണ് മറ്റൊരു കാര്യം. സര്‍വറുകളില്‍ വന്ന എററുകളിനാലാണ് ഗൂഗിള്‍ സര്‍വീസുകള്‍ പണിമുടക്കിയത്.