ലോകമാകെ ഇന്‍സ്റ്റാഗ്രാം പണിമുടക്കില്‍

ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് പൊടുന്നനെ നിലക്കുന്നതാണ് പ്രശ്നം

Update: 2020-12-18 15:13 GMT

ലോകമാകെ ഇന്‍സ്റ്റാഗ്രാം പണിമുടക്കില്‍. ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് പൊടുന്നനെ നിലക്കുന്നതാണ് പ്രശ്നം. സെര്‍വറിലെ തകരാറാണ് ഇന്‍സ്റ്റാഗ്രാമിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം.

അതെ സമയം 800ന് മുകളില്‍ പരാതികളാണ് downdetector.com ല്‍ ഉപയോക്താക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇത് വരെ ഇന്‍സ്റ്റാഗ്രാം ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ഐ.ഒ.എസ് മൊബൈലില്‍ പ്രശ്നമില്ലെന്നും, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമാണ് പ്രശ്നം നേരിടുന്നതെന്നും നിരവധി ഉപയോക്താക്കള്‍ അറിയിച്ചു. നിരവധി ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമിലെ പ്രശ്നങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

Advertising
Advertising

ഇക്കഴിഞ്ഞ ദിവസമാണ് യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ മാപ്പ് അടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ പണി മുടക്കിയത്. സര്‍വറുകളില്‍ വന്ന എററുകളിനാലാണ് ഗൂഗിള്‍ സര്‍വീസുകള്‍ പണിമുടക്കിയത്.

Tags:    

Similar News