രഹസ്യങ്ങൾ പരസ്യമായാൽ പണികിട്ടും, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എങ്ങനെ സംരക്ഷിക്കാം?; ചില വഴികൾ നോക്കാം

വാട്ട്സ്ആപ്പിലൂടെ കൈമാറുന്ന സന്ദേശങ്ങൾ ചെറിയ ഒരു അശ്രദ്ധ കൊണ്ടുപോലും പരസ്യമായേക്കാം

Update: 2021-06-05 08:02 GMT

ഏറ്റവും അധികം ആളുകൾ ഉപയോ​ഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്സ്ആപ്പ്. സുഹൃത്തുക്കൾക്കും ബന്ധപ്പെട്ടവർക്കും രഹസ്യ സന്ദേശങ്ങളടക്കം നാം വാട്ട്സ്ആപ്പിലൂടെ കൈമാറാറുണ്ട്. എന്നാൽ നമ്മുടെ ഭാ​ഗത്തുനിന്നുള്ള ചെറിയ ഒരു അശ്രദ്ധ കൊണ്ടുപോലും ആ രഹസ്യം പരസ്യമായി മാറിയേക്കാം. വാട്ട്സ്ആപ്പ് സന്ദേശങ്ങൾ സംരക്ഷിക്കാനുള്ള ചില വഴികൾ നോക്കാം.

വാട്ട്സ്ആപ്പ് 2 സ്റ്റെപ്പ് വെരിഫിക്കേഷൻ

വാട്ട്സ്ആപ്പിൻ്റെ തന്നെ സെക്യൂരിറ്റി ഫീച്ചറാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ. അക്കൗണ്ട് സുരക്ഷിതമാക്കാൻ ആറക്ക പാസ്‌വേർഡ് ക്രമീകരിക്കുന്ന രീതിയാണിത്. എന്നാൽ പലരും ഈ സെക്യൂരിറ്റി ഫീച്ചർ പ്രവർത്തനക്ഷമമാക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. ഇവ പ്രവർത്തനക്ഷമമാക്കുക എന്നതാണ് വാട്ട്സ്ആപ്പ് സംരക്ഷിക്കാനുള്ള വഴികളിൽ ഒന്ന്.

Advertising
Advertising

വാട്ട്സാപ്പ് ലോക്ക് ചെയ്യാം

പാസ് വേർഡോ പാറ്റേണോ ഉപയോ​ഗിച്ച് വാട്ട്സാപ്പ് ലോക്ക് ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വഴി. വാട്ട്സ്ആപ്പ് ഈ ഫീച്ചർ നൽകുന്നില്ല. എന്നാൽ പല ഫോണുകളിലും ഈ സൗകര്യം ലഭ്യമാണ്. അവ ഇല്ലാത്ത ഫോണുകളിൽ തേർഡ് പാർട്ടി ആപ്പുകൾ ഉപയോ​ഗിച്ച് വാട്ട്സാപ്പ് ലോക്ക് ചെയ്യാം.

ഗാലറിയിൽ നിന്നും ഒഴിവാക്കാം

ഫയൽ എക്സ്പ്ലോറർ അപ്പുകൾ ഉപയോഗിച്ച് വാട്ട്സ്ആപ്പ് ഇമേജ് ഫോൾഡറിൽ .നോമീഡിയ (. nomedia) ഫയൽ ഉണ്ടാക്കിയിട്ടാൽ ഗാലറിയിൽ വാട്ട്സ്ആപ്പ് ചിത്രങ്ങൾ വരില്ല. ആൻഡ്രോയിഡ് ഫോണിലാണ് ഇത്. ഐ ഫോണിൽ പ്രൈവസി സെറ്റിംസിൽ തന്നെ ഇത് സെറ്റ് ചെയ്യാൻ കഴിയും.

പ്രൊഫൈൽ ഫോട്ടോ സൂക്ഷിക്കാം

പ്രൊഫൈൽ ഫോട്ടോ ആർക്ക് വേണമെങ്കിലും കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. എന്നാൽ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമായി പ്രൊഫൈൽ പിക് പരിമിതപ്പെടുത്താനുള്ള സൗകര്യം വാട്ട്സ്ആപ്പ് തന്നെ ഒരുക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്താം.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News