ഇന്ത്യയില്‍ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ പദ്ധതിയിട്ട് ജിയോ- ഐടെല്‍ കൂട്ടുകെട്ട് 

വരുന്ന മെയ് മാസം ജിയോയുമായി ഐടെൽ കരാറിലേർപ്പെടും.

Update: 2021-04-22 09:31 GMT
Advertising

ചൈനീസ് ബ്രാന്‍ഡായ ഐടെലുമായി സഹകരിച്ച് രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജിയോ. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഐടെൽ- ജിയോ പങ്കാളിത്തം. വരുന്ന മെയ് മാസം ജിയോയുമായി ഐടെൽ കരാറിലേർപ്പെടും. തൊട്ടുപിന്നാലെ തന്നെ ഒരു ഫോണും ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഐടെൽ ഫോണുകൾ നിർമിക്കുകയും ജിയോ ആ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടി മാത്രമായി ഏറ്റവും കുറഞ്ഞ ചാർജ് മാത്രം ഈടാക്കുന്ന ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിക്കുകയും ചെയ്തേക്കാം. ഐടെൽ- ജിയോ സ്മാർട്ട്ഫോൺ പ്ലാനുകൾ അടുത്തമാസത്തോടെ ജിയോ അവതരിപ്പിക്കും. നിലവിൽ ഫോണിന്‍റെ പേര്, ഫീച്ചറുകൾ, ഡിസൈൻ എന്നിവയെക്കുറിച്ച് യാതൊരു സൂചനയുമില്ല. 

2014 മുതൽ ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ ഫോണുകൾ വിൽക്കുന്ന ചൈനീസ് ബ്രാൻഡാണ് ഐടെല്‍. 3000 രൂപ മുതലുള്ള ആൻഡ്രോയ്ഡ് ഗോ സ്മാർട്ട്ഫോണുകൾ വരെ അവർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.

ഈ വർഷത്തിന്‍റെ അടുത്ത പകുതിയിൽ രാജ്യത്ത് വില കുറഞ്ഞ ലാപ്ടോപ്പുകളും 5ജി പിന്തുണയുള്ള ഫോണുകളും ലോഞ്ച് ചെയ്യാൻ പോകുന്നതായി ജിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐടെലുമായി ചേര്‍ന്ന് വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകളിറക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുന്നത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News