ഖത്തര്‍ കോവിഡ്: ഇന്ന് 3 മരണം കൂടി,720 പുതിയ രോഗികള്‍

നിലവിലുള്ള രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു

Update: 2021-03-30 14:00 GMT

ഖത്തറില്‍ കോവിഡ് രോഗബാധ മൂലം മൂന്ന് മരണം കൂടി. 43,57,69 എന്നിങ്ങനെ പ്രായമുള്ള മൂന്ന് പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 289 ആയി. പുതുതായി 720 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 93 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 15,211 ആയി. 1590 പേര്‍ നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു. 7,90,676 പേര്‍ക്ക് ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിക്കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു

Tags:    

Similar News