കോവിഡ് വാക്സിന്‍ പാഴാക്കുന്നതില്‍ യു.പി, ആന്ധ്ര, തെലങ്കാന മുന്നില്‍: ആരോഗ്യ മന്ത്രാലയം

വാക്സിന്‍ സൂക്ഷിക്കുന്ന കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Update: 2021-03-18 10:04 GMT

തെലങ്കാന, ആന്ധ്ര പ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കോവിഡ് വാക്സിന്‍ വേണ്ടവിധം കൈകാര്യം ചെയ്യാതെ നശിപ്പിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. 6.5 ശതമാനം വാക്സിന്‍ മൂന്ന് സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗശൂന്യമാക്കിയെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയും പറഞ്ഞു.

വാക്സിന്‍ സൂക്ഷിക്കുന്ന കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിനുകളിൽ ചില ഡോസുകൾ എത്തിച്ചേർന്ന് മണിക്കൂറുകൾക്കകം ഉപയോ​ഗിക്കേണ്ടവയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളാണ് വാക്സിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം മാധ്യമങ്ങളോട് പറഞ്ഞു.

വേസ്റ്റേജ് പരിധിയായി കേന്ദ്രം കണക്കാക്കുന്നത് പത്ത് ശതമാനമാണ്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം തെലങ്കാനയുടെ പാഴാക്കൽ തോത് 17. 6 ശതമാനമാണ്. തെലങ്കാനയും ഉത്തർപ്രദേശും യഥാക്രമം 11.6ഉം 9.4ഉം ശതമാനം വാക്സിനുകൾ പാഴാക്കി.

Tags:    

Similar News