പെട്രോള്‍, ഗ്യാസ് സിലിണ്ടര്‍, ഉള്ളി.. ഈ ദമ്പതികള്‍ക്ക് ലഭിച്ചത് 'വിലകൂടിയ' സമ്മാനങ്ങള്‍
പെട്രോള്‍ വില രാജ്യത്ത് പലയിടങ്ങളിലും 100 കടന്നതിനിടെയാണ് സുഹൃത്തുക്കള്‍ 'വില കൂടിയ' ഈ സമ്മാനങ്ങള്‍ നല്‍കിയത്.
പ്രിയപ്പെട്ടവരുടെ വിവാഹത്തിന് സ്പെഷ്യല്‍ സമ്മാനം തെരഞ്ഞെടുക്കാന്‍ എല്ലാവരും ആഗ്രഹിക്കും. തമിഴ്നാട്ടിലെ ഒരു വിവാഹത്തിന് വധൂവരന്മാര്‍ക്ക് സുഹൃത്തുക്കള്‍ 'വിലമതിക്കാനാവാത്ത' സമ്മാനങ്ങള്‍ നല്‍കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഒരു കാന്‍ പെട്രോള്‍, ഒരു ഗ്യാസ് കുറ്റി, ഉള്ളി കൊണ്ടുണ്ടാക്കിയ മാല എന്നിങ്ങനെയാണ് ചില സുഹൃത്തുക്കള്‍ വധൂവരന്മാര്‍ക്ക് നല്‍കിയത്. പെട്രോള്‍ വില രാജ്യത്ത് പലയിടങ്ങളിലും 100 കടന്നതിനിടെയാണ് സുഹൃത്തുക്കള്‍ 'വില കൂടിയ' ഈ സമ്മാനങ്ങള്‍ നല്‍കിയത്. വധുവും വരനും ഉള്ളിമാല അണിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തു.
Couple gets Petrol, Gas Cylinder and Onions as a Wedding Gift in Tamilnadu. pic.twitter.com/Wczs2EgQSx
— Shivangi Thakur (@thakur_shivangi) February 18, 2021
വില കൂടിയ സമ്മാനങ്ങള്‍ തന്നെ, അക്ഷരാര്‍ഥത്തില്‍ വിലമതിക്കാനാവാത്തത്, ഈ തമിഴ്നാട്ടുകാരെ കൊണ്ടു തോറ്റു, ഇതിലും നല്ല സമ്മാനം സ്വപ്നങ്ങളില്‍ മാത്രം എന്നിങ്ങനെ രസകരമായ കമന്‍റുകള്‍ കാണാം.
Haha this is cute though 🤩
— Samina Shaikh (@saminaUFshaikh) February 18, 2021
പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടര്‍ച്ചയായ 13ആം ദിവസത്തിലെത്തി. ഓരോ ദിവസവും സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 39 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില 100 കടന്നിരിക്കുകയാണ്. ഇന്ധന വില കൂടുന്നത് അവശ്യ സാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. ഇന്ധന വില വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത.
Rich gift! pic.twitter.com/LUHuldwjVC
— AutoRaja ✋ (@AutoRaja1212) February 19, 2021