നാഗാലാന്‍ഡില്‍ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

ആറു മാസത്തേക്കാണ് അഫ്സ്പ നീട്ടിയത്. ഡിസംബര്‍ നാലിന് സൈനിക വെടിവെപ്പില്‍ 14 നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൈനിക വിചാരണ നടപടികള്‍ നടക്കുന്നതിനാലാണ് അഫ്‌സ്പ ദീര്‍ഘിപ്പിച്ചത്.

Update: 2021-12-30 03:51 GMT
Editor : rishad | By : Web Desk

നാഗാലാൻഡിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം നീട്ടാൻ തീരുമാനം. ആറു മാസത്തേക്കാണ് അഫ്സ്പ നീട്ടിയത്. ഡിസംബര്‍ നാലിന് സൈനിക വെടിവെപ്പില്‍ 14 നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൈനിക വിചാരണ നടപടികള്‍ നടക്കുന്നതിനാലാണ് അഫ്‌സ്പ ദീര്‍ഘിപ്പിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.  നാഗാലാൻഡിൽ അഫ്സ്പ പിൻവലിക്കുന്ന കാര്യം കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാഗാലാൻഡിലെ മോൺ ജില്ലയിൽ പാരാ സ്പെഷൽ ഫോഴ്സസ് കമാൻഡോകളുടെ വെടിവയ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

Advertising
Advertising

പതിറ്റാണ്ടുകളായി സംസ്ഥാനം 'അഫ്സ്പ'യുടെ കീഴിലാണ്. സംഭവത്തെ തുടർന്ന് നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നാഗാലാൻഡിലെ മിക്ക ജില്ലകളിലും പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകിച്ച് സംസ്ഥാനത്ത് നിന്നും അഫ്‌സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ കഴിഞ്ഞ ആഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഇതിനിടെയിലാണ് ആറു മാസത്തേക്ക് കൂടീ അഫ്സ്പ നീട്ടിയത്. 

പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്നതാണ് അഫ്‌സ്പ. മാത്രമല്ല, അഫ്‌സ്പ മേഖലയിലെ സൈനികനെ ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News