ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്ഥ അറസ്റ്റില്‍

ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിലായിട്ടുണ്ട്

Update: 2023-10-03 16:10 GMT

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്ഥ അറസ്റ്റില്‍. മാധ്യമപ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വീടുകളിൽ നടന്ന റെയ്ഡിന് ശേഷം പ്രബിറിനെ  കസ്റ്റഡിയിലെടുത്ത പൊലീസ് അല്‍പ്പനേരം മുമ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുരകായസ്ഥക്ക് ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിലായിട്ടുണ്ട്. 

ഓഗസ്റ്റിൽ ന്യൂസ് ക്ലിക്ക് ന്യുസ് പോർട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന്  പരിശോധന നടന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഔദ്യോഗിക വസതിയിലടക്കം റെയ്ഡ് നടന്നിരുന്നു.

Advertising
Advertising

 പുലർച്ചെയോടെയാണ് പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് റെയ്ഡ് നടന്നത്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊർമിളേഷ്, പ്രബിർ പുരകായസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.

ഇന്ന് രാവിലെയാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡൽഹിയിലെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിന്‍റെ ഗ്രാഫിക്സ് ഡിസൈനർ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവിൽ കിസാൻ സഭയുടെ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News