കുഞ്ഞുരാജ്യത്തെ വലിയ കാഴ്ചകൾ; കാണാം മീഡിയവൺ അൺവെയ്ൽ വിയറ്റ്നാമിൽ
വലിയ ചെലവില്ലാതെ ഒരു അന്താരാഷ്ട്ര യാത്ര, അതാണ് മനസിലെങ്കിൽ തെരഞ്ഞെടുക്കാൻ പറ്റുന്ന രാജ്യങ്ങളിലൊന്ന്
യുദ്ധം തകർത്ത രാജ്യം, യുദ്ധകെടുതികൾ പേറി നടന്ന രാജ്യം! ഒരിക്കൽ വിയറ്റ്നാമിനെ പറ്റി ലോകം അങ്ങനെ പറഞ്ഞു. എന്നാൽ അതെല്ലാം തിരുത്തിയെറിഞ്ഞു ആ നാട്. ഇന്ന് എല്ലാ വിനോദസഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റിലെ ആദ്യ പേരാണ് വിയറ്റ്നാം. മനോഹരമായ പ്രകൃതി ദൃശ്യങ്ങളും സാഹസികതയും ലോകത്തെ ഏറ്റവും മികച്ച കാപ്പിയും കൊതിപ്പിക്കുന്ന നാടൻ വിഭവങ്ങളുമായി സഞ്ചാരികളെ വിളിക്കുകയാണ് വിയറ്റ്നാം. കാണാൻ ഇറങ്ങിത്തിരിച്ചാൽ കാഴ്ചയുടെ പൂരം തന്നെയാണ് വിയറ്റ്നാമിൽ. അങ്ങനെ വിയറ്റ്നാം കാണാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ യാത്രാവസരം തുറന്നിരിക്കുകയാണ് മീഡിയവൺ അൺവെയ്ൽ വിയറ്റ്നാം ട്രിപ്പ് (Unveil Vietnam).
വലിയ ചെലവില്ലാതെ ഒരു അന്താരാഷ്ട്ര യാത്ര, അതാണ് മനസിലെങ്കിൽ തെരഞ്ഞെടുക്കാൻ പറ്റുന്ന രാജ്യങ്ങളിലൊന്ന്. യുനസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച പ്രദേശങ്ങൾ, അവതാർ സിനിമയെ ഓർമിപ്പിക്കുന്ന ദ്വീപുകൾ, ചുവന്ന വയലുകൾ, സന്ധ്യമയങ്ങിയാൽ ഉണരുന്ന നഗരങ്ങൾ, എത്ര കണ്ടാലും മതിവരാത്തത്ര യാത്രാനുഭവങ്ങളാണ് വിയറ്റ്നാം എന്ന് കൊച്ചുദേശം ഒളിച്ചുവെച്ചിരിക്കുന്നത്.
5 പകലുകൾ, നിറയെ അത്ഭുതങ്ങൾ
ജൂലൈ 3 മുതൽ 8 വരെ നീണ്ടു നിൽക്കുന്ന അൺവെയ്ൽ വിയറ്റ്നാമിൽ ഹനോയ്, ഹലോങ്, ഡ നാങ്, ഹോയ് അൻ, ബന ഹിൽസ് തുടങ്ങിയ പ്രധാന ടൂറിസം സ്പോട്ടുകളും അനുബന്ധ ഇടങ്ങളും സന്ദർശിക്കും. 5 പകലുകളും 4 രാത്രികളും നീണ്ടു നിൽക്കുന്ന യാത്രയിലെ ആദ്യ ദിവസങ്ങൾ ഹലോങ് ക്രൂയിസ് ഷിപ്പിലായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഗുഹകളിലൊന്നായ സ്റ്റെയിൽമേറ്റ് ഗുഹ, ബായ് തു ലോങ് ബേയും ഹലോങ് ബേയും ആസ്വദിക്കാം. സ്ക്വിഡ് ഫിഷിങ്ങും, കരോക്കയുമായി രാത്രികളും സജീവമായിരിക്കും. രണ്ടാംദിനം തുടങ്ങുന്നത് തായ്-ചി പാഠങ്ങളും ബീച്ച് കാഴ്ചകളും കൊണ്ടാണ്. ബീച്ചിൽ വിശ്രമിച്ച് ബായ് തോ മൗണ്ടൻ കണ്ട് ക്രൂയിസിനോട് വിട പറയാം.
ഹനോയ് മടങ്ങിയെത്തിയാൽ ഹോ ചി മിൻഹ കോംപ്ലക്സും വിയറ്റ്നാമിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ട്രാൻ ക്വോക് പക്കോഡയും ഹനോയ് ട്രെയിൻ സ്ട്രീറ്റ് തുടങ്ങി ഏറ്റവും പ്രധാന കേന്ദ്രങ്ങളിലൂടെയാണ് യാത്ര.
മൂന്നാം ദിവസം ഹനോയിൽ നിന്നും വിമാനത്തിൽ ഡ നാങ്ങിലേക്ക്. മാർബിൾ മൗണ്ടൻ, ഹോയ് അൻ, കം താൻഹ് തുടങ്ങി 400 വർഷം പഴക്കമുള്ള ജാപ്പനീസ് കവേർഡ് ബ്രിഡ്ജും ഹോയ് അന്നിലെ പ്രാചീന പട്ടണത്തിലെ ഷോപ്പിങ്ങും സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവമായിരിക്കും. നാലാം ദിനം ബന ഹിൽസിലാണ് പ്രധാനമായും ചെലവഴിക്കുന്നത്. ലേ ജർദാൻ ഡിഅമോർ പൂന്തോട്ടവും ദൈവത്തിന്റെ കൈയെന്ന് വിളിപ്പേരുള്ള സുവർണ പാലവും തുടങ്ങി നിരവധി ആകർഷണകേന്ദ്രങ്ങൾ നാലാംദിനം സന്ദർശിക്കും. അഞ്ചാംദിനം ഡനാങ്ങിൽ നിന്നാണ് തിരികെയാത്ര.
വിമാനടിക്കറ്റ് കൂടാതെ 45,500 രൂപയാണ് ചെലവ് വരുന്നത്. ജിഎസ്‌ടി ബാധകം. തനിച്ചും കുടുംബമായും സുഹൃത്തുക്കളുമായും യാത്ര ചെയ്യാൻ സാധിക്കും. അൺവെയ്ൽ വിയറ്റ്നാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോ destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 7591900633 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.