ഡിസംബർ വിളിക്കുന്നുണ്ട്, മഞ്ഞുകാണാൻ; മീഡിയവൺ വിന്റർ ടീൻ പാക്കിങ്

സെപ്റ്റംബർ 30 നുള്ളിൽ ബുക്ക് ചെയ്യുന്നവർക്ക് 18,600 രൂപയുടെ ഇളവു നൽകുന്നുണ്ട്

Update: 2025-09-11 13:42 GMT
Editor : geethu | Byline : Web Desk

നൂറ്റാണ്ടിന്റെ പെരുമയുമായി നീലാകാശത്തോളം വളർന്ന് പൈൻമരക്കാടുകളും ദേവതാരുകളും. ആരെയും മോഹിപ്പിക്കുന്ന താഴ്വാരങ്ങളും ആരും കയറാത്ത കിഴക്കാൻ തൂക്കായ മലഞ്ചെരുവകളും. കാലമൊന്ന് മാറിയാൽ അവിടം മഞ്ഞു പൊഴിയാൻ തുടങ്ങും. പുരാതനകാലത്തോളം പഴക്കമുണ്ട് അവിടത്തെ ഹിമാനികൾക്ക്. ഹിമാചൽപ്രദേശ് എന്ന ദേവഭൂമി അങ്ങനെയാണ്. ആത്മീയത മാത്രമല്ല ഹിമാചലിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

ഈ ഡിസംബറിൽ മഞ്ഞുമൂടി നിൽക്കുന്ന ഹിമാചലിന്റെ മിനി സ്കോട്ട്ലാൻഡ് നിങ്ങളെ വിളിക്കുന്നുണ്ട്, ഈ വർഷാവസനത്തിന് സാഹസവും ആവേശവും സൗഹൃദവും നിറയ്ക്കാൻ. 13 മുതൽ 19 വരെയുള്ള കൗമാരക്കാർക്കു വേണ്ടിയാണ് മീഡിയവൺ വിന്റർ ടീൻ പാക്കിങ് (Winter Teen Packing) എന്ന പേരിൽ ഡൽഹി, ആ​ഗ്ര, ഡൽഹൗസി, ഖജ്ജിയാർ എന്നിവിടങ്ങളിലേക്ക് 9 ദിവസത്തെ യാത്ര സംഘടിപ്പിക്കുന്നത്.

Advertising
Advertising

കോഴിക്കോട് നിന്ന് ട്രെയിനിൽ കൊങ്കൺ വഴി കർണാടക, ​ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്ന് ആ​ഗ്രയിലേക്ക്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ, ആ​ഗ്ര കോട്ടയും കണ്ട് നേരെ ഡൽഹിയിലേക്ക്. ചെങ്കോട്ടയും ജമ മസ്ജിദും രാജ് ഘട്ടും സന്ദർശിച്ച് ഹിമാചലിലെ ഹിൽസ്റ്റേഷനായ ഡൽഹൗസിയി‌ലേക്ക് തിരിക്കും.

മഞ്ഞിൽ പൊതിഞ്ഞ ഖജ്ജിയാറും കലടോപും ബീജിസ് പാർക്കും യാത്രികർക്ക് പുതിയൊരു അനുഭവമായിരിക്കും. പഞ്ച്പുല, ഡെയ്ൻകുണ്ഡ് പീക്ക്, ​ഗരം സഡക് കുത്തബ് മിനാർ, ഹുമയൂണിന്റെ ശവകൂടിരം എന്നിവിടങ്ങളും സന്ദർശിക്കുന്നുണ്ട്. പ്രകൃതിയെയും സംസ്കാരത്തെയും വൈവിധ്യങ്ങളെയും അറിഞ്ഞ് പുതിയ സൗഹൃദങ്ങളുമായി ഡിസംബറിലെ ഒരാഴ്ചകാലം ചെലവഴിക്കാൻ അവസരമൊരുക്കുകയാണ് വിന്റർ ടീൻ പാക്കിങ്.

ഡിസംബർ 20 മുതൽ 28 വരെ സംഘടിപ്പിക്കുന്ന വിന്റർ ടീൻ പാക്കിങ്ങിന് 19,950 രൂപയാണ് ഫീസ്. സെപ്റ്റംബർ 30 നുള്ളിൽ ബുക്ക് ചെയ്യുന്നവർക്ക് 18,600 രൂപയുടെ ഇളവു നൽകുന്നുണ്ട്. താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിക്കുകയോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. 

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News