കടലിന് നടുക്ക് ഹൈക്കിങ്ങും, മരതകവെള്ളത്തിൽ തിമർക്കാൻ എത്തുന്ന ആനക്കൂട്ടവും; അമേസിങ് ആന്തമാനുമായി മീഡിയവൺ
വളരെ പഴക്കം ചെന്ന ഗോത്ര വിഭാഗം മാത്രം അധിവസിച്ചിരുന്ന ദ്വീപ് ഇന്ന് ഇന്ത്യയുടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്
മരതക കടലിന് നടുവിൽ പവിഴപ്പുറ്റുകൾ പണിതുയർത്തിയ ഒരു ദ്വീപുണ്ട്. നീളത്തിൽ വിരിച്ചിട്ട വെള്ള പൊടിമണലിനിപ്പുറം സ്വന്തമായി കാടും അതിൽ മാത്രമുള്ള കുറേ ജീവികളും. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത പുരാതന ഗോത്രത്തിലെ കുറച്ച് മനുഷരും അവിടെയുണ്ട്. ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ മനുഷ്യവാസമുള്ള ദ്വീപുകളിലൊന്നായ ഹാവ്‌ലോക് ദ്വീപ് (സ്വരാജ് ദ്വീപ്) യാത്രാ പ്രേമികളുടെയും ശാസ്ത്ര പ്രേമികളുടെയും ഇഷ്ടകേന്ദ്രമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. വളരെ പഴക്കം ചെന്ന ഗോത്ര വിഭാഗം മാത്രം അധിവസിച്ചിരുന്ന ദ്വീപ് ഇന്ന് ഇന്ത്യയുടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
കടലുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വിനോദയാത്രയ്ക്ക് പോകുമ്പോൾ പവിഴപ്പുറ്റുകളെയും വർണ മത്സ്യങ്ങളെയും കണ്ട് സ്കൂബാ ഡൈവിങ്, സ്നോർക്ക്ലിങ്, കയാക്കിങ്, ബീച്ചിൽ കൂടിയുള്ള നടത്തം, മീൻപിടിത്തം എന്നിങ്ങനെയായിരിക്കും മിക്കവരുടെയും മനസിലെ കണക്കു കൂട്ടലുകൾ. നാല് ചുറ്റിലും കടൽമാത്രം കണ്ടുകൊണ്ട് ഒരു ഹൈക്കിങ്ങിന് തയ്യാറാണോ? എന്നാൽ ആ അത്ഭുതം ഹാവ്‌ലോക്കിലാണ്. ആന്തമാൻ ദ്വീപിൽ മാത്രമുള്ള പക്ഷി, ഉരഗവർങ്ങളെയും ഭാഗ്യമുണ്ടെങ്കിൽ കാണാൻ പറ്റും.
ആനക്കൂട്ടങ്ങൾ കുളിക്കാൻ എത്തുന്ന എലഫെന്റ് ബീച്ച്, ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചായി തെരഞ്ഞെടുക്കപ്പെട്ട രാധാനഗർ ബീച്ച്, കറുത്തിരുണ്ട കല്ലുകൾ നിറഞ്ഞ കലാപത്തർ ബീച്ച് തുടങ്ങിയ ബീച്ചുകളും ഹാവ്‌ലോക്കിലുണ്ട്.
കടലിനെ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടകേന്ദ്രമായ ഈ ഓഫ് ബീറ്റ് ദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി മീഡിയവൺ അമേസിങ് ആന്തമാൻ എന്ന പേരിൽ 7 ദിവസത്തെ യാത്ര സംഘടിപ്പിക്കുന്നു. സഞ്ചാരിയും മാധ്യമപ്രവർത്തകനുമായ മുജീബ് റഹ്മാനാണ് യാത്രാസംഘത്തെ നയിക്കുന്നത്. ഹാവ്‍ലോക്ക് മാത്രമല്ല, പോർട്ട് ബ്ലെയർ, സെല്ലുലാർ ജയിൽ, കോർബിൻ കേവ് ബീച്ച്, ലൈംസ്റ്റോൺ കേവ്സ്, റോസ് ഐലൻറ് തുടങ്ങി ആന്തമാനിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അമേസിങ് ആന്തമാൻ യാത്രാസംഘം എത്തിച്ചേരുന്നുണ്ട്.
യാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിലേക്ക് വിളിക്കുകയോ, destinations.mediaoneonline.com എന്ന വൈബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. വിമാനടിക്കറ്റ് ചാർജ് കൂടാതെ വിസ ഫീസടക്കം 32,000 രൂപയാണ് യാത്രാചെലവ്. ആഗസ്റ്റ് 30 മുതലാണ് യാത്ര പുറപ്പിടുന്നത്.