ഇതല്ലേ, ഇയർ എൻഡ് ട്രീറ്റ്; മീഡിയവൺ കശ്മീർ ഡ്രീം ട്രിപ്പ്
നമ്മൾ കമ്പിളിക്കുപ്പായങ്ങളിൽ പൊതിഞ്ഞിരിക്കുമ്പോൾ കശ്മീർ മഞ്ഞിൽ പൊതിഞ്ഞിരിക്കും
അങ്ങനെ ഇരിക്കുമ്പോൾ ഇടയ്ക്കൊന്ന് കശ്മീരിൽ പോയി വരുന്നത് നല്ലതായിരിക്കും. അവിടെയാണ് മഞ്ഞിന്റെ ഉത്സവം. മലയും മരവും ലൈൻ കമ്പികളിൽ വരെ മഞ്ഞ്. പക്ഷേ, എല്ലാകാലത്തും ഇത് കാണാൻ കിട്ടില്ല.
നവംബർ-ഡിസംബർ മാസങ്ങളിലെ മഞ്ഞുകാലത്ത് വരണം. നമ്മൾ കമ്പിളിക്കുപ്പായങ്ങളിൽ പൊതിഞ്ഞിരിക്കുമ്പോൾ കശ്മീർ മഞ്ഞിൽ പൊതിഞ്ഞിരിക്കും. അത് കാണേണ്ട കാഴ്ചയാണ്. അതിന് അവസരമൊരുക്കുകയാണ് മീഡിയവൺ കശ്മീർ ഡ്രീം ട്രിപ്പ്.
മഞ്ഞു മാത്രമല്ല, കശ്മീരിന്റെ പൈതൃകവും ചരിത്രവും കൂടി കണ്ടിരിക്കണം, ഈ യാത്രയിൽ.
പുരാതന കെട്ടിടങ്ങളും സമൃദ്ധമായ ചരിത്രത്തിന്റെ അവശിഷ്ടങ്ങളും നൂറ്റാണ്ടുകളുടെ തഴമ്പ് വീണ പാതകളും തിരക്കുപിടിച്ച മാർക്കറ്റുകളും മസ്ജിദുകളും ക്ഷേത്രങ്ങളും,
ശ്രീനഗറിലെ ഡൗൺടൗൺ എന്നും വിളിക്കപ്പെടുന്ന ഷെഹർ ഇ ഖാസ് ഇതെല്ലാം ഉൾക്കൊള്ളുന്ന ഇടമാണ്. പഥർ മസ്ജിദ്, ജാമിയ മസ്ജിദ്, ബുദ്ഷാ ശവകൂടീരം എന്നിവിടങ്ങൾ കണ്ട് മെല്ലെ യാത്ര തുടങ്ങാം.
അവിടെ നിന്ന് നടന്ന് കശ്മീരിലെ ഏറ്റവും പഴക്കം ചെന്ന സൈനകദൽ മാർക്കറ്റിന്റെ തിരക്കിലേക്ക്. പിന്നെ ഹരി പർബത് കോട്ട, മക്ദൂം സഹബ് അങ്ങനെ നീളും കാണേണ്ട സ്ഥലങ്ങളുടെ പേരുകൾ. മുഗൾ വാസ്തു വിദ്യയുടെയും പരമ്പരാഗത കശ്മീരി കൈപ്പണികളുടയും സംഗമം കൂടിയാണിവയെല്ലാം. ആ തിരക്കിനിടയിൽ കൂടി കടന്ന് ദാൽ തടാകത്തിലേക്ക്. ശിക്കാരയിൽ തടാകം ചുറ്റാൻ.
ഇത്തരമൊരു യാത്രയാണ് മനസിലെങ്കിൽ ഇപ്പോൾ തന്നെ
മീഡിയവൺ കശ്മീർ ഡ്രീം ട്രിപ്പിൽ രജിസ്റ്റർ ചെയ്തോളൂ.
നവംബർ 10 മുതൽ 15 വരെ ആദ്യ ബാച്ചും 15 മുതൽ 20 വരെ രണ്ടാം ബാച്ചുമായിട്ടായിരിക്കും യാത്ര തിരിക്കുക. രണ്ടാം ബാച്ചിലേക്കാണ് ഇപ്പോൾ രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നത്. സഞ്ചാരിയും മാധ്യമപ്രവർത്തകനുമായ മുജീബ് റഹ്മാനാണ് യാത്ര നയിക്കുന്നത്.
6 ദിവസത്തെ ട്രിപ്പിന് ഫ്ലൈറ്റ് ചാർജ് അടക്കം 39,900 രൂപയാണ് ചെലവ്. കോഴിക്കോട് കരിപ്പൂരിൽ നിന്നാണ് ഫ്ലൈറ്റ്. താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിച്ചോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.