മഞ്ഞുപെയ്ത് തുടങ്ങി, പോരുവല്ലേ; മീഡിയവൺ കശ്മീർ ഡ്രീം ട്രിപ്പ്

ശരിക്കുമുള്ള ശിശിരം എത്തുന്നതിന് മുമ്പ് ഓക്ടോബറിനെ ഞെട്ടിച്ച് മഞ്ഞുവീണ് തുടങ്ങിയിരിക്കുകയാണ്.

Update: 2025-10-09 12:32 GMT
Editor : geethu | Byline : Web Desk

എല്ലാ ഋതുക്കളിലും കശ്മീർ സുന്ദരമാണ്!! നിറങ്ങളുടെ ക്യാൻവാസിൽ പ്രകൃതി തന്നെ വരച്ചു ചേർത്ത ചിത്രം. ചിലപ്പോൾ ഇലപൊഴിച്ചും മറ്റുചിലപ്പോൾ തളിരണിഞ്ഞും ഇടയ്ക്ക് പൂത്തുലഞ്ഞും നിൽക്കാറുണ്ട് കശ്മീർ. വേനലിൽ പോലും സഞ്ചാരികളുടെ കണ്ണിനെയും മനസിനെയും കുളിരണിയിക്കാൻ കശ്മീരിന് കഴിയും. ശിശിരത്തിൽ മറ്റ് നിറങ്ങളെയെല്ലാം മഞ്ഞിൽ പൊതിഞ്ഞുവെക്കും ഇന്ത്യയുടെ വടക്കേയറ്റത്തുള്ള ഈ സംസ്ഥാനം.

ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണത്. കശ്മീരിൽ ഇത്തവണ മഞ്ഞുക്കാലം ഒരല്പം നേരത്തെ എത്തിയിരിക്കുകയാണ്. ശരിക്കുമുള്ള ശിശിരം എത്തുന്നതിന് മുമ്പ് ഓക്ടോബറിനെ ഞെട്ടിച്ച് മഞ്ഞുവീണ് തുടങ്ങിയിരിക്കുകയാണ്. അത് ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കിയിരിക്കുകയാണ് മീഡിയവൺ കശ്മീർ ഡ്രീം ട്രിപ്പ്.

Advertising
Advertising

മഞ്ഞുമാത്രം കണ്ടുമടങ്ങുന്ന വെറുമൊരു യാത്രയല്ല, കശ്മീരിന്റെ പാരമ്പര്യവും സംസ്കാരവും എല്ലാം അറിയാൻ കൂടി അവസരമൊരുക്കിയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ശ്രീന​​ഗറിന്റെ ദാൽ തടാകവും ശിക്കാരയും നൂറ്റാണ്ടുകളുടെ ശബ്ദകോലാഹാലങ്ങളുമായി പ്രവർത്തിക്കുന്ന ബസാറുകളും മു​ഗൾ വസ്തുശില്പത്തിന്റെ ഭം​ഗിയും ആസ്വദിച്ചും അവയുടെ ചരിത്രം അറിഞ്ഞും ഏതാനും ദിവസങ്ങൾ. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് യാത്ര ആരംഭിക്കുക.

നവംബർ 10 മുതൽ 15 വരെയുള്ള യാത്രയുടെ ചെലവ് ഫ്ലൈറ്റ് ചാർജ് അടക്കം 39,900 രൂപയാണ്. താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിച്ചോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News