മരുഭൂമിയിൽ തെളിയുന്ന ആകാശ​ഗം​ഗ; മീഡിയവൺ ഷീ പാക്കിങ് രാജസ്ഥാൻ

ഇന്ത്യയുടെ കാണാക്കാഴ്ചകൾ തേടി ഒരു യാത്ര

Update: 2025-09-15 07:51 GMT
Editor : geethu | Byline : Web Desk

രാത്രികളെ ഇഷ്ടമല്ലാത്തവരുണ്ടോ? ഒരു രാത്രി മരുഭൂമിയിൽ ആകാശവും നക്ഷത്രങ്ങളും കണ്ടിരിക്കാൻ താത്പര്യമുണ്ടോ? പകൽ ചുട്ടുപൊള്ളുന്ന മരുഭൂമി രാത്രിയിൽ കുളിരാൻ തുടങ്ങും. വഴിവെളിച്ചങ്ങളുടെയോ കണ്ണിൽ കുത്തുന്ന ഫാൻസി ലൈറ്റുകളുടെയോ ശല്യമില്ലാത്ത ആകാശത്ത് ആകാശഗം​ഗ തെളിഞ്ഞ് കാണാം. അങ്ങനെ ഒരു രാത്രിയെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ രാജസ്ഥാൻ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മരുഭൂമിയിലെ രാത്രി മാത്രമല്ല, ​ഗ്രാമീണതയും രാജകീയതയും ഒത്തൊരുമിക്കുന്ന ഇന്ത്യയുടെ കാണാക്കാഴ്ചകൾ തേടി ഒരു യാത്ര, മീഡിയവൺ ഷീ പാക്കിങ് രാജസ്ഥാൻ അങ്ങനെ ഒരു യാത്രയാണ് ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

നിറങ്ങൾ വാരിപ്പൂശിയ ജോധ്പൂറും ജയ്സാൽമീറും ബർമറും ജയ്പൂറും യാത്രാനുഭവങ്ങളെ കളറാക്കും.

വനിതകൾക്ക് മാത്രമായിട്ടാണ് ഈ യാത്ര ഒരുക്കുന്നത്. ജോധ്പുർ, ജയ്സാൽമീർ, ബർമർ, ജയ്പൂർ തുടങ്ങി രാജസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളില്ലെല്ലാം 'ഷീ പാക്കിങ് രാജസ്ഥാൻ' എത്തിച്ചേരുന്നുണ്ട്.

രാജസ്ഥാനിലെ രാജകീയ ന​ഗരങ്ങൾ കണ്ടും മരുയാത്രയും മരുഭൂമിയിൽ ക്യാമ്പിങ്ങും അതിർത്തി​ ​ഗ്രാമങ്ങളിലെ സന്ദർശനവും യാത്രയുടെ ഭാ​ഗമാണ്.

കോഴിക്കോട് നിന്ന് തുടങ്ങുന്ന 9 ദിവസത്തെ യാത്രയുടെ ചെലവ് 26,950 രൂപയാണ്. ആ​ഗസ്റ്റ് 31ന് മുമ്പായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഇളവുമുണ്ട്. ഒരു പകലും രാത്രിയും നീണ്ടു നിൽക്കുന്ന ട്രെയിൻ യാത്ര തെക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്. സ്കൂളിൽ പഠിച്ച പശ്ചിമഘട്ടവും ഡെക്കാൻ പീഠഭൂമിയും അടുത്തറിയാനും ഈ ട്രെയിൻ യാത്ര ഉപകരിക്കും. നവംബർ 22ന് യാത്ര ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7591900633 എന്ന നമ്പറിൽ വിളിക്കുക.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News