ട്വിറ്ററിനെ വെല്ലുവിളിച്ച് ട്രംപ്; സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നു
ട്രംപ് ട്വിറ്ററിനെ വെല്ലുവിളിച്ച് സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നു എന്ന വാര്‍ത്ത ഏറെ ആകാംഷയോടെയാണ് അനുയായികള്‍ സ്വീകരിക്കുന്നത്
ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി നിര്‍ത്തലാക്കിയതിന് പിന്നാലെ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അക്കൗണ്ട് സ്ഥിരമായി നിര്‍ത്തലാക്കിയതായി ട്വിറ്റര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
''ഞങ്ങള്‍ നിശബ്ദരാകില്ല. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്'' ട്രംപ് പറഞ്ഞു.
@POTUS എന്ന ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ വൈകാതെ ആ പോസ്റ്റും ട്വിറ്റര്‍ നീക്കി.
അതി സമ്പന്നരില്‍ ഒരാളായ ട്രംപ് ട്വിറ്ററിനെ വെല്ലുവിളിച്ച് സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നു എന്ന വാര്‍ത്ത ഏറെ ആകാംഷയോടെയാണ് അനുയായികള്‍ സ്വീകരിക്കുന്നത്.
കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അക്കൗണ്ട് സ്ഥിരമായി നിര്‍ത്തലാക്കിയ ട്വിറ്ററിന്റെ നടപടി. നേരത്തെ ഇദ്ദേഹത്തിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തലാക്കിയിരുന്നു. തുടര്‍ന്നും ട്വിറ്റര്‍ നയങ്ങള്‍ പാലിക്കാതിരുന്നതോടെയാണ് അക്കൗണ്ട് സ്ഥിരമായി റദ്ദാക്കിയത്. ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നേരത്തെ മരവിപ്പിച്ചിരുന്നു.