മാറാനൊരുങ്ങി ട്വിറ്റര്‍

അപ്‌ഡേറ്റുകള്‍ തരുന്നതില്‍ എന്നും മടി കാണിച്ചിരുന്ന മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പുതിയൊരു അപ്‌ഡേറ്റിനൊരുങ്ങുന്നു.

Update: 2021-03-12 06:54 GMT

അപ്‌ഡേറ്റുകള്‍ തരുന്നതില്‍ എന്നും മടി കാണിച്ചിരുന്ന മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പുതിയൊരു അപ്‌ഡേറ്റിനൊരുങ്ങുന്നു. ഇതില്‍ ആദ്യം വരുന്ന മാറ്റം ഉപയോക്താകള്‍ക്ക് മികച്ച ക്വാളിറ്റിയുള്ള 4കെ ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യാനാകും എന്നതാണ്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ അപ്‌ഡേറ്റ് ഉടന്‍ തന്നെ ലഭ്യമാകും.

ടെസ്റ്റിങ്ങിന്‍റെ ഭാഗമായി ചില ഉപയോക്താകള്‍ക്ക് ഇപ്പോള്‍ തന്നെ ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സെറ്റിംഗില്‍ പോയി ഇതില്‍ മാറ്റം വരുത്താവുന്നതാണ്. ഇതിനായി ട്വിറ്ററില്‍ സെറ്റിംഗ്‌സ്& പ്രൈവസി മെനുവില്‍ പോയി ഡാറ്റാ യൂസേജില്‍ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ ഇമേജ് ഫോര്‍മാറ്റുകള്‍ ട്വിറ്ററില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ട്വിറ്ററിനെ മാറ്റുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഒരു ട്വീറ്റ് ചെയ്തുകഴിഞ്ഞാല്‍ കുറച്ച് സമയം ട്വീറ്റ് പിന്‍വലിക്കാനുള്ള അവസരം നല്‍കുന്ന ''അണ്‍ഡു'' ഓപ്ഷന്‍ കൂടി ട്വിറ്റര്‍ പരീക്ഷിക്കുന്നുണ്ട്.

Tags:    

Similar News