തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ബേഡ് വാച്ചുമായി ട്വിറ്റർ

പുതിയ സംവിധാനം തുടങ്ങുന്നതിനു മുൻപായി വിവിധ മേഖലയിലെ നൂറോളം ആളുകളോട് ഇതിനെ കുറിച്ചു അഭിപ്രായം ആരാഞ്ഞിരുന്നു

Update: 2021-01-26 11:32 GMT

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ സംവിധാനവുമായി സാമൂഹിക മാധ്യമമായ ട്വിറ്റർ. ബേഡ് വാച്ച് എന്ന് പേരിട്ട സംവിധാനമാണ് ഇതിനായി ട്വിറ്റർ കൊണ്ടുവന്നത്. ഇത് പ്രകാരം ട്വിറ്റർ ഉപയോക്താക്കൾക്ക് തെറ്റായ വിവരമെന്നു തോന്നുന്ന ട്വീറ്റുകൾ തെറ്റാണെന്നു ഫ്ലാഗ് ചെയ്യാൻ കഴിയും.

ആദ്യം അമേരിക്കയിൽ മാത്രം നടപ്പാക്കുന്ന പുതിയ സംവിധാനത്തിൽ ഉപയോക്താക്കൾക്ക് തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്ന ട്വീറ്റുകൾ മാർക്ക് ചെയ്ത് അതിനെ വിശദീകരിച്ച കൊണ്ട് കമ്പനിക്ക് കുറിപ്പെഴുതാനും സാധിക്കും.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഇത് കൊണ്ട് സാധിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നു ട്വിറ്റർ വൈസ് പ്രസിഡന്റ് കെയ്ത്ത് കോൾമാൻ പറഞ്ഞു. പുതിയ സംവിധാനം തുടങ്ങുന്നതിനു മുൻപായി വിവിധ മേഖലയിലെ നൂറോളം ആളുകളോട് ഇതിനെ കുറിച്ചു അഭിപ്രായം ആരാഞ്ഞിരുന്നു.

Tags:    

Similar News