ചിറയൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം
പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടകാരണം.
Update: 2021-03-19 04:45 GMT
തിരുവനന്തപുരം ചിറയൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചിറയന്‍കീഴ് സ്വദേശികളായ ജ്യോതിദത്ത് (55), മധു (58) എന്നിവരാണ് മരിച്ചത്. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടം.
ചിറയിൻകീഴ് പുളിമൂട് കടവ് വാമനപുരം പുഴയിലേക്കാണ് കാര്‍ മറിഞ്ഞത്. പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം.