യു.എ.ഇ സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

20ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു സ്വദേശി ഉണ്ടായിരിക്കണം എന്നാണ് പുതിയ നിബന്ധന.

Update: 2023-07-11 13:16 GMT

ദുബായ്: യു.എ.ഇ-യിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികളിലും ഇനി സ്വദേശികളെ നിയമിക്കണം. നിലവിൽ അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ.

20 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ അടുത്തവർഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും രണ്ട് സ്വദേശികൾക്ക് ജോലി നൽകണം. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനം 2025 ജനുവരിയിൽ 96,000 ദിർഹം അടയ്ക്കണമെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിവത്കരണം നടപ്പാക്കുന്ന പ്രധാന മേഖലകൾ

Advertising
Advertising

1. വാർത്താവിനിമയം

2. സാമ്പത്തിക സ്ഥാപനങ്ങൾ

3. ഇൻഷ്വറൻസ് മേഖല

4. റിയൽ എസ്റ്റേറ്റ്

5. പ്രൊഫഷണൽ, ടെക്നിക്കൽ മേഖല

6. ഓഫീസ് നിർവ്വഹണം, ഭരണം

7. കല, വിനോദം

8. ഖനന മേ‌ഖല, ക്വാറികൾ

9. വിദ്യാഭ്യാസം

1. ആരോ​ഗ്യമേഖല, സമൂഹ്യ സേവനം

11. നിർമ്മാണ മേ‌ഖല

12. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം.

13. ​ഗതാ​ഗതം

14. വെയർ ഹൗസ്

15. ഹോട്ടൽ, റിസോർട്ട്, ടൂറിസം

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News