തൊഴില്‍മേഖലയില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യു.എ.ഇ

വാക്സിനെടുത്തവരെ മാത്രമാണ് പരിശോധനയിൽ നിന്ന് ഒഴിവാക്കുക.

Update: 2021-03-24 01:34 GMT

യു.എ.ഇയിലെ അഞ്ചു മേഖലകളിൽ ജോലി ചെയ്യുന്ന വാക്സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി. ഹോട്ടൽ, റസ്റ്ററൻറ്, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്കും ലോൻഡ്രി, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്കുമാണ് നിയമം ബാധകമാകുക. ഉത്തരവ് മാർച്ച് 28മുതൽ നിലവിൽ വരും. വാക്സിനെടുത്തവരെ മാത്രമാണ് പരിശോധനയിൽ നിന്ന് ഒഴിവാക്കുക. യു.എ.ഇ ഫെഡറൽ സർക്കാർ ജിവനക്കാർക്കും മന്ത്രാലയ ജീവനക്കാർക്കും ആഴ്ചയിലൊരിക്കൽ പരിശോധന നേരത്തെ നിർബന്ധമാക്കിയിരുന്നു.

Full View
Tags:    

Similar News