അമിതവേഗത; ദുബൈയില്‍ പിഴയൊടുക്കിയവർ രണ്ടര ലക്ഷം

ഒട്ടനവധി ബോധവത്​കരണ കാമ്പയിനുകൾ നടത്തിയിട്ടും പല ഡ്രൈവർമാരും അമിതവേഗം തുടരുകയാണെന്ന്​ ദുബൈ പൊലീസ്​ ഗതാഗത വിഭാഗം ചൂണ്ടിക്കാട്ടി.

Update: 2018-07-11 05:54 GMT
Advertising

അമിതവേഗത്തില്‍ വാഹനമോടിച്ചതിന് ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ദുബൈ പൊലീസ് പിഴ ചുമത്തിയത് രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക്. ഒട്ടനവധി ബോധവത്കരണ കാമ്പയിനുകള്‍ നടത്തിയിട്ടും പല ഡ്രൈവര്‍മാരും അമിതവേഗം തുടരുകയാണെന്ന് ദുബൈ പൊലീസ് ഗതാഗത വിഭാഗം ചൂണ്ടിക്കാട്ടി.

അമിതവേഗമാണ് നിയമലംഘനങ്ങളില്‍ മുന്നില്‍. ലൈറ്റ് വാഹനങ്ങള്‍ നിശ്ചിത വരി പാലിക്കാത്തതാണ് അടുത്ത നിയമലംഘനം. 189,922 പേര്‍ക്കാണ് പിഴ ചുമത്തിയത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച 21362 പേര്‍ക്കും പിഴ ചുമത്തി.

വേഗനിയന്ത്രണമുള്ള സ്ഥലങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിച്ചാല്‍ ആയിരം ദിര്‍ഹം പിഴ, 12 ബ്ലാക് പോയിന്റ് എന്നിവക്ക് പുറമെ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നിര തെറ്റിച്ച് വാഹനമോടിച്ചാല്‍ 400 ദിര്‍ഹമാണ് പിഴ. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക്പോയിന്റുകളുമാണ് ചുമത്തുക.

Full View
Tags:    

Similar News