യു.എ.ഇ യോടുള്ള ആദരവ് പ്രകടിപ്പിച്ച് പ്രവാസി

കാസര്‍കോട് പടന്ന സ്വദേശി മുഖ്താറാണ് നന്ദി രേഖപ്പെടുത്തിയത്

Update: 2018-08-24 01:39 GMT

കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച 700 കോടി ധനസഹായം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമോ എന്ന അനിശ്ചിതത്വം തുടരുമ്പോഴും ആപത്ത് കാലത്ത് ഒപ്പം നിന്ന രാജ്യത്തോടുള്ള പ്രവാസി മലയാളികളുടെ നന്ദി പ്രകടനം തുടരുകയാണ്. സഹായം പ്രഖ്യാപിച്ച ദിവസം പിറന്ന മകന് യു.എ.ഇ രാഷ്ട്രപിതാവിന്റെ പേര് നല്‍കിയാണ് കാസര്‍കോട് പടന്ന സ്വദേശി മുഖ്താർ യു.എ.ഇക്ക് നന്ദി രേഖപ്പെടുത്തിയത്.

Full View

നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകനാണ് അബൂദബിയില്‍ ജോലിചെയ്യുന്ന മുഖ്താറും ഭാര്യ സുഹൈറയും യു എ ഇ രൂപവത്കരിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേര് നൽകി യു.എ.ഇ യോടുള്ള ആദരവ് പ്രകടിപ്പിച്ചത്. യു.എ.ഇ യിലെ പെരുന്നാൾ ദിവസം ജനിച്ച മകന് സായിദ് എന്നതിനേക്കാൾ അനിയോജ്യമായ പേര് വേറെയില്ല എന്ന് മുഖ്താർ പറഞ്ഞു.

ശൈഖ് സായിദിന്റെ ജന്മശതാബ്ദിയായതിനാല്‍ ഈ വര്‍ഷം യു.എ.ഇക്ക് ഇത് സായിദ് വര്‍ഷമാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടാഴ്ച നേരത്തേ പിറന്ന കുഞ്ഞുസായിദും ഉമ്മയുമെല്ലാം അബൂദബി എന്‍.എം.സി റോയല്‍ വുമണ്‍സ് ആശുപത്രിയില്‍ സുഖമായിരിക്കുന്നു.

Tags:    

Similar News